---
title: "മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ് ; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം"
english_title: "Baby viper stuck in mobile screen guard glue; hours-long rescue operation."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341262/baby-viper-stuck-in-mobile-screen-guard-glue-hours-long-rescue-operation"
published_at: "2026-02-10T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b3620bcb2e_1000493091.png"
keywords: []
---

# മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ് ; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പിൽ മൊബൈലിൽ നിന്നും ഇളക്കിമാറ്റിയ സ്ക്രീൻ ഗാർഡിൽ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു.

## Article Content

കണ്ണൂർ : തളിപ്പറമ്പിൽ മൊബൈലിൽ നിന്നും ഇളക്കിമാറ്റിയ സ്ക്രീൻ ഗാർഡിൽ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു.

തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ മൊബൈൽ കടയിലാണ് സംഭവം. ഏറെസമയത്തെ ശ്രമത്തിന് ശേഷം അണലി കുഞ്ഞിനെ രക്ഷപ്പെടുത്തി. കടയിലെ ജീവനക്കാരൻ കടതുറക്കാനായി എത്തിയപ്പോഴാണ് ഇളക്കിമാറ്റിയ സ്ക്രീൻ ഗാർഡിലെ പശയിൽ ഒട്ടിയ നിലയിൽ പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത്.

ജീവനക്കാരും മറ്റും പാമ്പിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് പരാജപ്പെട്ടതോടെ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. പിന്നാലെ റേഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണയുടെ നിർദേശ പ്രകാരം സ്നേക്ക് റെസ്ക്യൂവർ അനിൽ തൃച്ചംബരം പാമ്പിനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിച്ച് മണിക്കൂറുകളോളം നടത്തിയ ശ്രത്തിനൊടുവിൽ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്‌തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341262/baby-viper-stuck-in-mobile-screen-guard-glue-hours-long-rescue-operation)