---
title: "പത്താം ക്ലാസ് വിദ്യാർഥിയെ അജ്ഞാതർ കുത്തിക്കൊന്നു ; കത്തി തലയോട്ടിയിൽ തറച്ചിരിക്കുന്ന നിലയിൽ"
english_title: "A 10th grade student was stabbed to death by unknown assailants; a knife was found stuck in his skull."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341202/a-10th-grade-student-was-stabbed-to-death-by-unknown-assailants-a-knife-was-found-stuck-in-his-skull"
published_at: "2026-02-10T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ae8eda3366_1000373857.png"
keywords: []
---

# പത്താം ക്ലാസ് വിദ്യാർഥിയെ അജ്ഞാതർ കുത്തിക്കൊന്നു ; കത്തി തലയോട്ടിയിൽ തറച്ചിരിക്കുന്ന നിലയിൽ

> **Lead Summary:** ന്യൂഡൽഹി: ഡൽഹിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ അജ്ഞാതർ കുത്തിക്കൊന്നു. തിങ്കാളാഴ്‌ച രാവിലെ മംഗോൾപുരി സ്വദേശി ചിരാൻഷു ആണ് കൊല്ലപ്പെട്ടത്. വിദ്യാർഥിയുടെ നെറ്റിയിലാണ് കുത്തേറ്റത്. കത്തി തലയോട്ടിയിൽ തറച്ചിരിക്കുന്ന നിലയിലായിരുന്നു.

## Article Content

ന്യൂഡൽഹി: ഡൽഹിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ അജ്ഞാതർ കുത്തിക്കൊന്നു. തിങ്കാളാഴ്‌ച രാവിലെ മംഗോൾപുരി സ്വദേശി ചിരാൻഷു ആണ് കൊല്ലപ്പെട്ടത്. വിദ്യാർഥിയുടെ നെറ്റിയിലാണ് കുത്തേറ്റത്. കത്തി തലയോട്ടിയിൽ തറച്ചിരിക്കുന്ന നിലയിലായിരുന്നു.

രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ ചിരാൻഷുവിനെ അജ്ഞാതർ അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ സമീപത്തുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ചു. എന്നാൽ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചിരാൻഷു രാവിലെ സ്‌കൂളിൽ പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട്, ഷർട്ടിൽ മുഴുവൻ രക്തവുമായി എം ബ്ലോക്ക് ഭാഗത്ത് നിന്ന് മകന്റെ സുഹൃത്ത് വന്ന് വിവരം പറയുമ്പോഴാണ് വിദ്യാർഥിയുടെ കുടുംബം വിവരം അറിയുന്നത്.

ചിരാൻഷുവിനെ കുത്തിയവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാണ് സുഹൃത്തിൻ്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341202/a-10th-grade-student-was-stabbed-to-death-by-unknown-assailants-a-knife-was-found-stuck-in-his-skull)