---
title: "സഹപാഠിയെ വെടിവെച്ചു കൊന്ന ശേഷം ഒന്നാം വർഷ നിയമവിദ്യാർഥി സ്വയം വെടിവെച്ച് മരിച്ചു"
english_title: "First-year law student shoots himself dead after shooting classmate."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341125/first-year-law-student-shoots-himself-dead-after-shooting-classmate"
published_at: "2026-02-09T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a147d10cd4_1000492217.png"
keywords: []
---

# സഹപാഠിയെ വെടിവെച്ചു കൊന്ന ശേഷം ഒന്നാം വർഷ നിയമവിദ്യാർഥി സ്വയം വെടിവെച്ച് മരിച്ചു

> **Lead Summary:** ഛണ്ഡീഗഢ്:സഹപാഠിയെ വെടിവെച്ചു കൊന്ന ശേഷം ഒന്നാം വർഷ നിയമവിദ്യാർഥി സ്വയം വെടിവെച്ച് മരിച്ചു. പഞ്ചാബിലെ തരൻ താരൻ ജില്ലയിൽ തിങ്കളാഴ്ച‌ രാവിലെയാണ് സംഭവം.

## Article Content

ഛണ്ഡീഗഢ്:സഹപാഠിയെ വെടിവെച്ചു കൊന്ന ശേഷം ഒന്നാം വർഷ നിയമവിദ്യാർഥി സ്വയം വെടിവെച്ച് മരിച്ചു. പഞ്ചാബിലെ തരൻ താരൻ ജില്ലയിൽ തിങ്കളാഴ്ച‌ രാവിലെയാണ് സംഭവം.

വെടിയേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

നൗഷേര പന്നുവാൻ സ്വദേശിനിയായ സന്ദീപ് കൗർ ആണ് കൊല്ലപ്പെട്ടത്. ജലന്ധർ സ്വദേശി പ്രിൻസ് രാജ് ആണ് വെടിവെച്ചത്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, രാവിലെ 9:15 ഓടെ പ്രിൻസ് രാജ് ക്ലാസ് മുറിയിൽ പ്രവേശിച്ച് സന്ദീപ് കൗറിനരികിലൂടെ നടന്നുപോയി. പിന്നീട് അവൾ പുറത്തേക്ക് നടന്നു, രാജ് അവളെ പിന്തുടർന്നു.മറ്റൊരു സഹപാഠി ഇടപെടാൻ ശ്രമിച്ചു.

മൂന്നാമത്തെ സഹപാഠി ചിരിച്ചുകൊണ്ട് രാജിനെയും കൗറിനെയും ക്ലാസ് മുറിയുടെ പിന്നിലേക്ക് കൊണ്ടുപോകുന്നത് പിന്നീട് വീഡിയോയിൽ കാണാം. രണ്ട് പെൺകുട്ടികളും അവസാന ബെഞ്ചിൽ ഇരുന്നു. രാജ് അവർക്ക് മുന്നിൽ ഇരുന്നു. രാജ് എഴുന്നേറ്റ് ബാഗിൽ നിന്ന് പിസ്റ്റൾ എടുത്ത് തിരിഞ്ഞ് സന്ദീപ് കൗറിന്റെ തലയിൽ നിറയൊഴിച്ചു. തുടർന്ന് രാജ് സ്വന്തം തലയിൽ നിറയൊഴിച്ചു. ഇതുകണ്ട് ഒപ്പമുണ്ടായിരുന്ന സഹപാഠിയും മറ്റ് വിദ്യാർഥികളും ക്ലാസ് മുറിയിൽ നിന്ന് ഓടിപ്പോകുന്നതും വീഡിയോയിലുണ്ട്.

എന്തിനാണ് രാജ് സന്ദീപ് കൗറിനെ കൊന്നതെന്ന് ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടന്നുവരികയാണ്. കേസ് രജിസ്റ്റർ ചെയ്ത‌് പോലീസ് അന്വേഷണം നടത്തിവരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341125/first-year-law-student-shoots-himself-dead-after-shooting-classmate)