---
title: "പകൽ വീട്ടിൽകയറി ഗ്യാസ് സിലിണ്ടർ കവർന്നു ; കിണറിൻ്റെ കപ്പി, ബക്കറ്റ് തുടങ്ങിയ സാധനങ്ങളും മോഷ്ടിച്ചു "
english_title: "A gas cylinder was stolen from a house during the day; a well pulley, bucket and other items were also stolen"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341063/a-gas-cylinder-was-stolen-from-a-house-during-the-day-a-well-pulley-bucket-and-other-items-were-also-stolen"
published_at: "2026-02-09T14:57:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989a9ddf02c6_fgtgyh.jpg"
keywords: []
---

# പകൽ വീട്ടിൽകയറി ഗ്യാസ് സിലിണ്ടർ കവർന്നു ; കിണറിൻ്റെ കപ്പി, ബക്കറ്റ് തുടങ്ങിയ സാധനങ്ങളും മോഷ്ടിച്ചു 

> **Lead Summary:** മൂവാറ്റുപുഴ: പകൽ വീട്ടിൽകയറി ഗ്യാസ് സിലിണ്ടർ ക വർന്നു. നഗരത്തിലെ വാഴപ്പിള്ളി മിൽമക്ക് സമീപം പറ മ്പാട്ട് ചിന്നന്റെ വീട്ടിൽ നിന്നാണ് സിലിണ്ടർ മോഷ്ടിച്ചത്.

## Article Content

മൂവാറ്റുപുഴ: പകൽ വീട്ടിൽകയറി ഗ്യാസ് സിലിണ്ടർ ക വർന്നു. നഗരത്തിലെ വാഴപ്പിള്ളി മിൽമക്ക് സമീപം പറ മ്പാട്ട് ചിന്നന്റെ വീട്ടിൽ നിന്നാണ് സിലിണ്ടർ മോഷ്ടിച്ചത്.

വീട്ടിലേക്കു നടന്നു കയറി ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച ശേഷം ചുമലിൽ ചുമന്ന് നടന്നുപോകുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സഹിതം വീട്ടുടമ പൊലീസിന് പരാതി നൽകി.

ഗ്യാസ് സിലിണ്ടർ എവിടെയാണെന്ന് വ്യക്തമായി അറിയാവുന്ന പോലെയാണ് ഇയാൾ വീട്ടിലേക്ക് എത്തുന്നതും സിലിണ്ടർ മോഷ്ടിച്ചു കടന്നുപോകുന്നതുമെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. സമീപത്തെ വീട്ടിലെ മുറ്റത്തുണ്ടായിരുന്ന കിണറിൻ്റെ കപ്പി, ബക്കറ്റ് തുടങ്ങിയ സാധനങ്ങളും മോഷണം പോയിട്ടുണ്ട്. നഗര ത്തിലെ പല ഭാഗങ്ങളിലും സമാനവിധത്തിൽ മോഷണം പതിവായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341063/a-gas-cylinder-was-stolen-from-a-house-during-the-day-a-well-pulley-bucket-and-other-items-were-also-stolen)