---
title: "ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു , അപകടത്തിൽ യുവാവിന് ദാരുണാന്ത്യം ; അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ"
english_title: "Two-wheelers collide, youth dies tragically in accident; mother hospitalized with serious injuries."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341010/two-wheelers-collide-youth-dies-tragically-in-accident-mother-hospitalized-with-serious-injuries"
published_at: "2026-02-09T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698982167129f_asc.jpg"
keywords: []
---

# ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു , അപകടത്തിൽ യുവാവിന് ദാരുണാന്ത്യം ; അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

> **Lead Summary:** തിരുവനന്തപുരം :തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. യുവാവിൻ്റെ പിന്നിൽ ഇരുന്നിരുന്ന അമ്മയെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

തിരുവനന്തപുരം :തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. യുവാവിൻ്റെ പിന്നിൽ ഇരുന്നിരുന്ന അമ്മയെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആര്യനാട് പള്ളിവേട്ട പത്മവിലാസത്തിൽ ഗോപന്റെയും സജിതാ റാണിയുടെയും മകൻ അതുൽ കൃഷ്‌ണൻ (21) ആണ് മരിച്ചത്. കാട്ടാക്കട-പൂവച്ചൽ റോഡിൽ നക്രാംചിറയ്ക്കടുത്തുള്ള വളവിൽ ഞായറാഴ്‌ ഉച്ചയ്ക്ക് 1.30-ഓടെയാണ് അപകടം നടന്നത്.

അമ്മയുമായി സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അതുൽ. പെട്ടെന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അതുലിൻ്റെ അമ്മ സജിതാ റാണി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341010/two-wheelers-collide-youth-dies-tragically-in-accident-mother-hospitalized-with-serious-injuries)