---
title: "കൂത്താട്ടുകുളത്ത് അനധികൃത പാർക്കിങ്‌ കർശനമായി നിരോധിക്കാൻ തീരുമാനം"
english_title: "Decision to strictly prohibit illegal parking in Koothattukulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340995/decision-to-strictly-prohibit-illegal-parking-in-koothattukulam"
published_at: "2026-02-09T11:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989787ad52dc_gfhju.jpg"
keywords: []
---

# കൂത്താട്ടുകുളത്ത് അനധികൃത പാർക്കിങ്‌ കർശനമായി നിരോധിക്കാൻ തീരുമാനം

> **Lead Summary:** കൂത്താട്ടുകുളം : ​നഗരത്തിലെ അനധികൃത പാർക്കിങ്‌ കർശനമായി നിരോധിക്കാൻ തീരുമാനം. ഗതാഗത പരിഷ്കാരങ്ങൾ വിലയിരുത്താൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗത്തിലാണ്‌ തീരുമാനം.

## Article Content

കൂത്താട്ടുകുളം : ​നഗരത്തിലെ അനധികൃത പാർക്കിങ്‌ കർശനമായി നിരോധിക്കാൻ തീരുമാനം. ഗതാഗത പരിഷ്കാരങ്ങൾ വിലയിരുത്താൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗത്തിലാണ്‌ തീരുമാനം.

ഗതാഗതക്കുരുക്കും അനധികൃത പാർക്കിങ്ങും വ്യാപകമായ സാഹചര്യത്തിലായിരുന്നു യോഗം. കെഎസ്ആർടിസി ഓർഡിനറി,സ്വകാര്യ ബസുകൾ നഗരം ചുറ്റി സ്റ്റാൻഡിൽ പ്രവേശിക്കണം. ഇക്കാര്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ ബസ് ഉടമകളും തൊഴിലാളികളുമായി ചർച്ച ചെയ്യും. ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങളിലെ വ്യാപാരം നിർത്തലാക്കും.

ചെയർപേഴ്സൺ റെജി ജോൺ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ലിസി ജോസ്, പ്രതിപക്ഷനേതാവ് സണ്ണി കുര്യാക്കോസ്, പി സി ഭാസ്കരൻ, ടി എസ് സാറ, പ്രിൻസ് പോൾ ജോൺ, പി എം ഷൈൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി എസ് പ്രവീൺ, വി സി ബിജു എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡും, അശ്വതി ജങ്‌ഷനും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340995/decision-to-strictly-prohibit-illegal-parking-in-koothattukulam)