---
title: "ഗർഭനിരോധന ഉറകളും ഉത്തേജന മരുന്നുകളും ; ലോഡ്ജിൽ അനാശാസ്യ കേന്ദ്രം നടത്തിയ ഉടമ അറസ്റ്റിൽ"
english_title: "Condoms and aphrodisiacs; Owner of immoral center arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340982/condoms-and-aphrodisiacs-owner-of-immoral-center-arrested"
published_at: "2026-02-09T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69897061242d5_1000491494.jpg"
keywords: []
---

# ഗർഭനിരോധന ഉറകളും ഉത്തേജന മരുന്നുകളും ; ലോഡ്ജിൽ അനാശാസ്യ കേന്ദ്രം നടത്തിയ ഉടമ അറസ്റ്റിൽ

> **Lead Summary:** പാലക്കാട് : ഷൊർണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ ഉടമ അറസ്റ്റിൽ.

## Article Content

പാലക്കാട് : ഷൊർണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ ഉടമ അറസ്റ്റിൽ.

കുളപ്പുള്ളി മെഗാ ലോഡ്‌ജ് ഉടമ വല്ലപ്പുഴ സ്വദേശി കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ ബഷീറിനെയാണ് പൊലീസ് പിടികൂടിയത്. ലോഡ്‌ജിലേക്ക് ആളുകളെ എത്തിച്ച എട്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാൾ, ആസാം, ബെംഗളൂരു, ചെന്നൈ, ആലുവ, കല്ലിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെൺകുട്ടികളെ ലോഡ്ജിൽ എത്തിക്കുകയും കസ്റ്റമേഴ്‌സിന് നൽകുകയും ചെയ്‌ത്‌ പണമുണ്ടാക്കുകയാണ് ലോഡ്ജിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ലോഡ്‌ജിൽ നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകളും ഉത്തേജന മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ 2013, 2020 വർഷങ്ങളിൽ സമാന കേസുകൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340982/condoms-and-aphrodisiacs-owner-of-immoral-center-arrested)