---
title: "പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Plus One student found dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340941/plus-one-student-found-dead"
published_at: "2026-02-09T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989384f5f452_1000491286.png"
keywords: []
---

# പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊല്ലം :. കൊല്ലം ഏരൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷിബു- സിന്ധു ദമ്പതികളുടെ മകൻ സച്ചിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കൊല്ലം :. കൊല്ലം ഏരൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷിബു- സിന്ധു ദമ്പതികളുടെ മകൻ സച്ചിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇടമൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു സച്ചിൻ. ഇന്ന് രാവിലെയായിരുന്നു സംഭവം. അമ്മ ഫോൺ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340941/plus-one-student-found-dead)