---
title: "മിന്നൽ പരിശോധന ; ഒൻപത് ലഹരിക്കേസുകൾ , ലഹരി ഉപയോഗം, അനാശാസ്യം കർശന നടപടിയെന്ന് പോലീസ്"
english_title: "Lightning check; Nine drug cases, drug use, immorality, police say strict action."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340940/lightning-check-nine-drug-cases-drug-use-immorality-police-say-strict-action"
published_at: "2026-02-09T06:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989379c3a283_1000438448.png"
keywords: []
---

# മിന്നൽ പരിശോധന ; ഒൻപത് ലഹരിക്കേസുകൾ , ലഹരി ഉപയോഗം, അനാശാസ്യം കർശന നടപടിയെന്ന് പോലീസ്

> **Lead Summary:** എറണാകുളം : അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പെരുമ്പാവൂരിൽ പോലീസിന്റെ മിന്നൽ പരിശോധന.

## Article Content

എറണാകുളം : അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പെരുമ്പാവൂരിൽ പോലീസിന്റെ മിന്നൽ പരിശോധന.

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ, പെരുമ്പാവൂർ എസ്.പി ഹാർദിക് മീണ എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒൻപത് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്‌തു.ലോ ഡ്‌ജുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ താമസിച്ച മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു.

തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, മാർക്കറ്റുകൾ, ബസുകൾ എന്നിവിടങ്ങളിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.

ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും എക്സൈസും സംഘത്തിലുണ്ടായിരുന്നു. ലഹരി ഉപയോഗം, അനാശാസ്യം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഒരു ജാഗ്രതാ സമിതി രൂപീകരിക്കാനും പോലീസ് ഉന്നതതല യോഗത്തിൽ തീരുമാനമായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340940/lightning-check-nine-drug-cases-drug-use-immorality-police-say-strict-action)