---
title: "ബാധയൊഴിപ്പിക്കലിനെത്തിയ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി ;ജ്യോത്സ്യനെതിരെ കേസ്  "
english_title: "Complaint of sexual assault against girl who came for exorcism; Case filed against astrologer."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340937/complaint-of-sexual-assault-against-girl-who-came-for-exorcism-case-filed-against-astrologer"
published_at: "2026-02-09T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698936199d32e_1000491280.png"
keywords: []
---

# ബാധയൊഴിപ്പിക്കലിനെത്തിയ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി ;ജ്യോത്സ്യനെതിരെ കേസ്  

> **Lead Summary:** കൊല്ലം : ബാധയൊഴിപ്പിക്കലിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി. ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു.

## Article Content

കൊല്ലം : ബാധയൊഴിപ്പിക്കലിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി. ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു.

മുരാരി തന്ത്രി എന്നറിയപ്പെടുന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെതിരെയാണ് പുത്തൂർ പോലീസ് കേസെടുത്തത്. അമ്മയ്ക്കൊപ്പം ജ്യോത്സ്യന്റെ അടുത്തെത്തിയതായിരുന്നു പെൺകുട്ടി.

അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ തനിച്ച് മുറിയിലേക്ക് കൊണ്ടുപോയി ഇയാൾ അതിക്രമത്തിന് മുതിർന്നുവെന്നാണ് പരാതി. സംഭവം പുറത്തായതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയതായും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340937/complaint-of-sexual-assault-against-girl-who-came-for-exorcism-case-filed-against-astrologer)