---
title: "യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജന്നലിൽക്കൂടി വീഡിയോ പകർത്തി ; 45 കാരൻ അറസ്റ്റിൽ"
english_title: "45-year-old man arrested for videotaping woman changing clothes through window."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340806/45-year-old-man-arrested-for-videotaping-woman-changing-clothes-through-window"
published_at: "2026-02-07T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987670a4b0c5_1000490159.png"
keywords: []
---

# യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജന്നലിൽക്കൂടി വീഡിയോ പകർത്തി ; 45 കാരൻ അറസ്റ്റിൽ

> **Lead Summary:** പത്തനംതിട്ട: യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജന്നലിൽക്കൂടി ഒളിഞ്ഞുനോക്കുകയും മൊബൈലിൽ വീഡിയോയിൽ പകർത്തുകയും ചെയ്‌ത കേസിൽ പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്‌തു.. പ്രമാടം മല്ലശ്ശേരി സ്വദേശിയായ ഒറ്റപ്ലാവ്നിൽക്കുന്നതിൽ സുജിത്ത് എന്നു വിളിക്കുന്ന ബൽരാജ് വി.വി ആണ് അറസ്റ്റിലായത്.

## Article Content

പത്തനംതിട്ട: യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജന്നലിൽക്കൂടി ഒളിഞ്ഞുനോക്കുകയും മൊബൈലിൽ വീഡിയോയിൽ പകർത്തുകയും ചെയ്‌ത കേസിൽ പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്‌തു.. പ്രമാടം മല്ലശ്ശേരി സ്വദേശിയായ ഒറ്റപ്ലാവ്നിൽക്കുന്നതിൽ സുജിത്ത് എന്നു വിളിക്കുന്ന ബൽരാജ് വി.വി ആണ് അറസ്റ്റിലായത്.

2025 സെപ്റ്റംബർ എട്ടാം തീയതി രാത്രി 8.30 മണിയോടെയാണ് കൃത്യം നടന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ കെ.ആർ കേസ് രജിസ്റ്റർ ചെയ്തു‌. അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യം നൽകി വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340806/45-year-old-man-arrested-for-videotaping-woman-changing-clothes-through-window)