---
title: "വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി"
english_title: "Housewife's body found burnt."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340766/housewifes-body-found-burnt"
published_at: "2026-02-07T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698719343a2e1_1000489791.png"
keywords: []
---

# വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം : വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. കോട്ടുകാൽ സ്വദേശി ശോഭന ആണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അയൽവാസികളാണ് ശോഭനയുടെ മൃതദേഹം വീടിന്റെ പുരയിടത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശോഭനയുടെ ഭർത്താവ് സുധാകരൻ കൂലിപ്പണി ചെയ്യുന്നയാളാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.

## Article Content

തിരുവനന്തപുരം : വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. കോട്ടുകാൽ സ്വദേശി ശോഭന ആണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അയൽവാസികളാണ് ശോഭനയുടെ മൃതദേഹം വീടിന്റെ പുരയിടത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശോഭനയുടെ ഭർത്താവ് സുധാകരൻ കൂലിപ്പണി ചെയ്യുന്നയാളാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.

സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ജീവനൊടുക്കാൻ തക്കവണ്ണം പ്രശ്‌നങ്ങളൊന്നും ശോഭനയ്ക്കില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340766/housewifes-body-found-burnt)