---
title: "കഴുത്തിൽ കയറിട്ട് സ്‌റ്റൂളിന് മുകളിൽ കയറിനിന്ന് വീ‌‌‌ഡിയോ ചിത്രീകരിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം"
english_title: "A 27-year-old woman died tragically while filming a video by climbing on a stool while climbing on her neck."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340712/a-27-year-old-woman-died-tragically-while-filming-a-video-by-climbing-on-a-stool-while-climbing-on-her-neck"
published_at: "2026-02-07T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986f3376ebc0_drryh.jpg"
keywords: []
---

# കഴുത്തിൽ കയറിട്ട് സ്‌റ്റൂളിന് മുകളിൽ കയറിനിന്ന് വീ‌‌‌ഡിയോ ചിത്രീകരിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** ലക്‌നൗ: റീൽസ് ചിത്രീകരിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം. മോഹിനിയെന്ന യുവതിയാണ് മരിച്ചത്.

## Article Content

ലക്‌നൗ: റീൽസ് ചിത്രീകരിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം. മോഹിനിയെന്ന യുവതിയാണ് മരിച്ചത്.

തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു മോഹിനി. കഴുത്തിൽ കയറിട്ട് സ്‌റ്റൂളിന് മുകളിൽ കയറിനിന്ന് വീ‌‌‌ഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതുകയും യുവതി നിമിഷങ്ങൾക്കുള്ളിൽ മരണപ്പെടുകയുമായിരുന്നു. ഇതിനിടെ മുറിക്കകത്തേയ്ക്ക് വന്ന മോഹിനിയുടെ നാലുവയസുകാരിയായ മകളുടെ കരച്ചിൽ കേട്ടാണ് വിവരം പുറത്തറിഞ്ഞത്. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

റീൽസ് ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ മരണം സംഭവിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340712/a-27-year-old-woman-died-tragically-while-filming-a-video-by-climbing-on-a-stool-while-climbing-on-her-neck)