---
title: "കെ.പി.സി.സി നിർവാഹക സമിതിയംഗവും, പിറവം നഗരസഭാ മുൻ  ചെയർമാനുമായ സാബു.കെ.ജേക്കബ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു ; മാണി ഗ്രൂപ്പിൽ നിന്ന് പിറവത്ത് മത്സരിച്ചേക്കും"
english_title: "KPCC executive committee member and former Piravom Municipality chairman Sabu K. ​​Joseph is quitting Congress; may contest from Piravom from Mani group"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340700/kpcc-executive-committee-member-and-former-piravom-municipality-chairman-sabu-k-joseph-is-quitting-congress-may-contest-from-piravom-from-mani-group"
published_at: "2026-02-07T12:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986e6fa68c04_guubhjh.jpg"
keywords: []
---

# കെ.പി.സി.സി നിർവാഹക സമിതിയംഗവും, പിറവം നഗരസഭാ മുൻ  ചെയർമാനുമായ സാബു.കെ.ജേക്കബ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു ; മാണി ഗ്രൂപ്പിൽ നിന്ന് പിറവത്ത് മത്സരിച്ചേക്കും

> **Lead Summary:** പിറവം : കോൺഗ്രസ് വിസ്മയം പിറവത്തും, കോൺഗ്രസ് നേതാവ് രാജി വെയ്ക്കുന്നു. കെ പി സി സി നിർവ്വാഹ സമതിയംഗവും, പിറവം നഗരസഭാ മുൻ ചെയർമാനുമായ സാബു കെ ജേക്കബ് ആണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വെയ്ക്കുന്നത്.

## Article Content

പിറവം : കോൺഗ്രസ് വിസ്മയം പിറവത്തും, കോൺഗ്രസ് നേതാവ് രാജി വെയ്ക്കുന്നു. കെ പി സി സി നിർവ്വാഹ സമതിയംഗവും, പിറവം നഗരസഭാ മുൻ ചെയർമാനുമായ സാബു കെ ജേക്കബ് ആണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വെയ്ക്കുന്നത്.

കുറച്ച് കാലങ്ങളായി ഉമ്മൻ ചാണ്ടി ഗ്രൂപ്പ് ക്കാരനായ സാബുവിനെ പിറവത്തെ കോൺഗ്രസ് പ്രാദേശിക നേതൃത്വം പാർട്ടി പരിപാടിയിൽ പങ്കെടുപ്പിക്കാറില്ല. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ നിലവിലെ എം എൽ എ അനൂപ് ജേക്കബ് ആയും സ്വരചേർച്ചയില്ലായിരുന്നു. പിറവത്തിന്റെ സത്വര വികസനത്തിന് നഗരസഭാ ചെയർമാനായി ഇരിക്കുന്ന അവസരത്തിൽ എം എൽ എ സഹകരികുന്നില്ല എന്ന് പരാതി ഉണ്ടായിരുന്നു.

ഭാവിയിൽ പിറവം നിയോജക മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുന്നതിന് തടയിടാനായിരുന്നു ഇത് എന്ന് സാബു കെ ജേക്കബ് ആരോപിച്ചിരുന്നു. പിറവത്തെ നേതൃത്വനിരയിൽ ശക്തനായ സാബു പിറവം പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലും ശോഭിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ഭരണ സമയത്ത് ആറ്റുതീരം പാർക്ക്, കോട്ടപ്പുറത്തെ വ്യാപാര സമുച്ചയം, നഗരസഭാ കാര്യാലയം തുടങ്ങിയ വിവിധ വികസനങ്ങൾ പിറവത്ത് നടപ്പലാക്കാരുന്നു. ഇന്ന് വൈക്കുന്നേരം 3.30 ന് പത്രസമ്മേളനത്തിൽ രാജി പ്രഖ്യാപനം ഉണ്ടാവും. ഇനി ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ ആണ് സാധ്യത.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്ന് പിറവം മണ്ഡലത്തിൽ മത്സരിക്കുവാൻ സാധ്യത ഉണ്ട്. തന്റെ ഭരണ നേട്ടങ്ങളും, പൊതുജനങ്ങളുമായിട്ടുളള ബന്ധങ്ങളും മികച്ച മത്സരത്തിന് കളം ഒരുങ്ങും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340700/kpcc-executive-committee-member-and-former-piravom-municipality-chairman-sabu-k-joseph-is-quitting-congress-may-contest-from-piravom-from-mani-group)