---
title: "ജോലി സമ്മർദ്ദം ; എറണാകുളത്ത് ബിഎൽഒ ജീവനൊടുക്കി"
english_title: "Work pressure; BLO commits suicide in Ernakulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340668/work-pressure-blo-commits-suicide-in-ernakulam"
published_at: "2026-02-07T11:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986d0588bb93_Untitled-1.jpg"
keywords: []
---

# ജോലി സമ്മർദ്ദം ; എറണാകുളത്ത് ബിഎൽഒ ജീവനൊടുക്കി

> **Lead Summary:** **കൊച്ചി: ** എസ്ഐആർ ജോലി സമ്മർദ്ദം മൂലം വീണ്ടും ബിഎൽഒ ജീവനൊടുക്കി. പറവൂർ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്എൻഎം കോളേജിലെ ക്ലർക്കുമായ ഷിജി ആണ് മരിച്ചത്.

## Article Content

**കൊച്ചി: ** എസ്ഐആർ ജോലി സമ്മർദ്ദം മൂലം വീണ്ടും ബിഎൽഒ ജീവനൊടുക്കി. പറവൂർ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്എൻഎം കോളേജിലെ ക്ലർക്കുമായ ഷിജി ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ കോളേജ് പ്രിൻസിപ്പലിന് സന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എസ്ഐആറുമായി ബന്ധപ്പെട്ട ഫയലുകൾ മടങ്ങിവന്നത് ഷിജിയെ മാനസികമായി തളർത്തിയിരുന്നതായും ജോലി ഭാരത്തെക്കുറിച്ച് ഇദ്ദേഹം സഹപ്രവർത്തകരോടും ബന്ധുക്കളോടും പരാതിപ്പെട്ടിരുന്നതായും പറയപ്പെടുന്നു.

പ്രിൻസിപ്പലിന് സന്ദേശം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് ബിഎൽഒമാർ നേരിടുന്ന അമിത ജോലി ഭാരത്തെക്കുറിച്ച് നേരത്തെയും വ്യാപക പരാതികൾ ഉയർന്നിരുന്നു.

ബിഎൽഒമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340668/work-pressure-blo-commits-suicide-in-ernakulam)