---
title: " റോഡ് റോളർ ശരീരത്തിലൂടെ കയറി എറണാകുളത്ത് കരാർ തൊഴിലാളി മരിച്ചു"
english_title: "Ernakulam contract worker dies after road roller runs through his body."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340654/ernakulam-contract-worker-dies-after-road-roller-runs-through-his-body"
published_at: "2026-02-07T10:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986c2b51bb3f_1000402040.png"
keywords: []
---

#  റോഡ് റോളർ ശരീരത്തിലൂടെ കയറി എറണാകുളത്ത് കരാർ തൊഴിലാളി മരിച്ചു

> **Lead Summary:** കൊച്ചി : കൊച്ചിൻ റിഫൈനറിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ കരാർ തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശിയായ ജാവേദ് അൻസാരിയാണ് മരിച്ചത്.

## Article Content

കൊച്ചി : കൊച്ചിൻ റിഫൈനറിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ കരാർ തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശിയായ ജാവേദ് അൻസാരിയാണ് മരിച്ചത്.

റിഫൈനറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന റോഡ് റോളർ ശരീരത്തിലൂടെ കയറിയാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.

നിർമ്മാണ പ്രവർത്തികൾക്ക് എത്തിച്ച റോഡ് റോളർ തകരാറിലായതിനെ തുടർന്ന് നന്നാക്കുന്നതിനിടയായിരുന്നു അപകടം. റോളർ ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ ജാവേദിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

11 വർഷമായി കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു ജാവേദും സഹോദരനും. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340654/ernakulam-contract-worker-dies-after-road-roller-runs-through-his-body)