---
title: "16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ"
english_title: "16-year-old girl raped and impregnated; accused arrested in Maharashtra."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340598/16-year-old-girl-raped-and-impregnated-accused-arrested-in-maharashtra"
published_at: "2026-02-06T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69860a9b99522_1000488955.png"
keywords: []
---

# 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ

> **Lead Summary:** പന്തീരാങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ മഹാരാഷ്ട്രയിൽനിന്ന് പിടികൂടി.

## Article Content

പന്തീരാങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ മഹാരാഷ്ട്രയിൽനിന്ന് പിടികൂടി.

ഉത്തർപ്രദേശ് സ്വദേശി സുഹെലി (20) നെയാണ് പന്തീരാങ്കാവ് പൊലീസും ഫറോക്ക് അസിസ്റ്റന്റ്റ് കമീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കുടുംബത്തോടൊപ്പം പന്തീരാങ്കാവിൽ താമസിച്ചുവരുന്ന 16 വയസുള്ള ഉത്തർപ്രദേശ് സ്വദേശിനിയെ കാണാനാണ് പരിചയക്കാരനായ പ്രതി പന്തീരാങ്കാവിൽ എത്തിയത്.

പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ പ്രതി വീട്ടിൽ എത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലാക്കിയ പ്രതി നാടുവിട്ടു. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തുന്നതിനിടെ മൊബൈൽ ഫോണും സിമ്മും ഒഴിവാക്കി പ്രതി രക്ഷപ്പെട്ടു.

തുടർന്ന് മഹാരാഷ്ട്രയിലെത്തിയ അന്വേഷകസംഘം പാന്തർപൂരിലുള്ള ചേരിപ്രദേശത്തുനിന്ന് പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ മഹേഷ്, സിപിഒ മനാഫ്, ഫറോക്ക് എസിപി സ്ക്വാഡ് അംഗം സുഭീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340598/16-year-old-girl-raped-and-impregnated-accused-arrested-in-maharashtra)