---
title: " മാമ്മലശ്ശേരി പുതുവായത്ത് പുത്തൻപുരയിൽ പി.എൻ. സുകുമാരൻ നായർ നിര്യാതനായി"
english_title: "P.N. Sukumaran Nair passed away in Puthanpura, Puthuvayath, Mammalassery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340507/pn-sukumaran-nair-passed-away-in-puthanpura-puthuvayath-mammalassery"
published_at: "2026-02-06T14:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985a99d0e936_sguhsusd.jpg"
keywords: []
---

#  മാമ്മലശ്ശേരി പുതുവായത്ത് പുത്തൻപുരയിൽ പി.എൻ. സുകുമാരൻ നായർ നിര്യാതനായി

> **Lead Summary:** പിറവം : മാമ്മലശ്ശേരി പുതുവായത്ത് പുത്തൻപുരയിൽ പി.എൻ. സുകുമാരൻ നായർ നിര്യാതനായി.

## Article Content

പിറവം : മാമ്മലശ്ശേരി പുതുവായത്ത് പുത്തൻപുരയിൽ പി.എൻ. സുകുമാരൻ നായർ നിര്യാതനായി.

ആരോഗ്യ വകുപ്പിൽ രാമമംഗലത്ത് ഓഫീസ് ജീവനക്കാരനായിരുന്നു. രാമമംഗലത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ‌് അസോസിയേഷൻ ജില്ലാ സമിതിയംഗവും രാമമംഗലം മണ്ഡലം ഭാരവാഹിയുമായിരുന്നു.

മാമ്മലശ്ശേരി എൻ.എസ്.എസ് കരയോഗം, ശ്രീരാമസ്വാമി ദേവസ്വം സംരക്ഷണ സമിതി എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ കക്കാട് കുഴിച്ചേരിൽ (മാടവന) കുടുംബാംഗം എം.പി. സുമതിക്കുട്ടിയമ്മ.

മക്കൾ എം.എസ്. ശ്രീലത (മുൻ അധ്യാപിക എൻഎസ്എസ് കോളേജ് തൃപ്പൂണിത്തുറ), പി.എസ്. മീരാദേവി (ബഹറിൻ ),പി.എസ്.കൃഷ്‌ണകുമാർ ( ഉണ്ണി-ഏയ്റോ ക്രാഫ്റ്റ് പ്രൈവറ്റ് ലമിറ്റഡ് മരട്).

മരുമക്കൾ ജി.ജയദേവ് ശ്രീനികേതൻ മുവാറ്റുപുഴ (കെപിബി നിധി ലിമറ്റഡ് കോട്ടയം). വി. ഗോപാലകൃഷ്ണൻ അമ്പാടി മുളക്കുളം (ബഹറിൻ), ആതിര അല്ലീവില്ല ആരക്കുന്നം (എഫ്‌ഡിഎഫ് സി ബാങ്ക് കൊച്ചി).

സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340507/pn-sukumaran-nair-passed-away-in-puthanpura-puthuvayath-mammalassery)