---
title: "ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം"
english_title: "Accident: Bike and private bus collide; young man dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340474/accident-bike-and-private-bus-collide-young-man-dies-tragically"
published_at: "2026-02-06T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69859001a51d9_accideng.jpg"
keywords: []
---

# ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ എറിയാടിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു.

## Article Content

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ എറിയാടിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു.

തേനി സ്വദേശിയും കറവത്തൊഴിലാളിയുമായ രാജു (40) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് എറിയാട് കേരള വർമ സ്‌കൂളിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

കൊടുങ്ങല്ലൂരിൽ നിന്നും അഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലേക്ക് രാജു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. മറ്റൊരു സ്‌കൂട്ടറിൽ തട്ടിയ ശേഷമാണ് ബൈക്ക് ബസിലേക്ക് ഇടിച്ച് കയറിയത്. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ എറിയാട് സ്വദേശി മനാഫിനും (65) പരിക്കേറ്റു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340474/accident-bike-and-private-bus-collide-young-man-dies-tragically)