---
title: "ലോട്ടറി ജീവനക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി"
english_title: "Lottery employee found dead inside shop."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340463/lottery-employee-found-dead-inside-shop"
published_at: "2026-02-06T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985855a30b66_1000488142.png"
keywords: []
---

# ലോട്ടറി ജീവനക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

> **Lead Summary:** കൊല്ലം : ജീവനക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

## Article Content

കൊല്ലം : ജീവനക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

പുനലൂരിലാണ് സംഭവം. സ്വകാര്യ ലോട്ടറി വില്പനശാലയിലെ ജീവനക്കാരനായ മൊയ്തീൻ ബാദുഷ (67) ആണ് മരിച്ചത്. പകൽ മുഴുവൻ സമയവും ഇയാൾ കടയിലുണ്ടായിരുന്നു. വൈകിട്ടോടെ ടിക്കറ്റ് എടുക്കാനെത്തിയവർ ബാദുഷയെ കടയിൽ കണ്ടില്ല. തുടർന്ന് സമീപത്തെ കടകളിൽ അന്വേഷിച്ചെങ്കിലും ആർക്കും ബാദുഷ എവിടെ പോയെന്ന് അറിയില്ലായിരുന്നു.

ഇതോടെ നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് കടയുടെ പിൻഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340463/lottery-employee-found-dead-inside-shop)