---
title: " ശ്രീഗോകുലം സിനിമ ചിത്രീകരണശാല ഗോഡൗണിൽ തീപിടിത്തം ;  ലക്ഷങ്ങളുടെ നാശനഷ്ടം"
english_title: "Fire breaks out in Sree Gokulam film studio godown; Damage worth lakhs"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340448/fire-breaks-out-in-sree-gokulam-film-studio-godown-damage-worth-lakhs"
published_at: "2026-02-06T11:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69858090988b9_jhji.jpg"
keywords: []
---

#  ശ്രീഗോകുലം സിനിമ ചിത്രീകരണശാല ഗോഡൗണിൽ തീപിടിത്തം ;  ലക്ഷങ്ങളുടെ നാശനഷ്ടം

> **Lead Summary:** ആലുവ : പുക്കാട്ടുപടി വയറോപ്‌സ്‌ കവലയിലെ ശ്രീഗോകുലം സിനിമ ചിത്രീകരണശാല ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. സിനിമ ചിത്രീകരണത്തിനാവശ്യമായ ഡമ്മി ഉപകരണങ്ങളും മറ്റും സൂക്ഷിച്ചിരുന്ന 500 ചതുരശ്ര അടി വിസ്തീർണമുള്ള ഗോഡൗണിനാണ് വ്യാഴം രാവിലെ 11.30ന് തീപിടിച്ചത്.

## Article Content

ആലുവ : പുക്കാട്ടുപടി വയറോപ്‌സ്‌ കവലയിലെ ശ്രീഗോകുലം സിനിമ ചിത്രീകരണശാല ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. സിനിമ ചിത്രീകരണത്തിനാവശ്യമായ ഡമ്മി ഉപകരണങ്ങളും മറ്റും സൂക്ഷിച്ചിരുന്ന 500 ചതുരശ്ര അടി വിസ്തീർണമുള്ള ഗോഡൗണിനാണ് വ്യാഴം രാവിലെ 11.30ന് തീപിടിച്ചത്.

ആലുവ അസി. സ്റ്റേഷൻ ഓഫീസർ വിനോജിന്റെ നേതൃത്വത്തിൽ ആലുവ, പെരുമ്പാവൂർ, പട്ടിമറ്റം എന്നിവിടങ്ങളിലെ അഗ്നി രക്ഷാസേനാ യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. പ്രവർത്തനം നിലച്ച വയറോപ്‌സ്‌ കമ്പനി, ശ്രീഗോകുലം ഗ്രൂപ്പ് ഏറ്റെടുത്ത് സിനിമ ചിത്രീകരണ കേന്ദ്രമാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340448/fire-breaks-out-in-sree-gokulam-film-studio-godown-damage-worth-lakhs)