---
title: "ഒരു നിമിഷ നേരം വിറച്ച്  നാട് ; പിറവത്ത് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി മധ്യവയസ്കൻ"
english_title: "The country trembled for a moment; a middle-aged man jumped from a bridge into the river in Piravat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340377/the-country-trembled-for-a-moment-a-middle-aged-man-jumped-from-a-bridge-into-the-river-in-piravat"
published_at: "2026-02-05T20:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984af4c7da8b_1000405685.png"
keywords: []
---

# ഒരു നിമിഷ നേരം വിറച്ച്  നാട് ; പിറവത്ത് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി മധ്യവയസ്കൻ

> **Lead Summary:** പിറവം: ഒരു നിമിഷ നേരത്തേക്ക് വിറച്ച് നാട്. പിറവത്ത് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ മധ്യവയസ്ക‌ൻ പിന്നീട് നീന്തി കര പറ്റി.

## Article Content

പിറവം: ഒരു നിമിഷ നേരത്തേക്ക് വിറച്ച് നാട്. പിറവത്ത് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ മധ്യവയസ്ക‌ൻ പിന്നീട് നീന്തി കര പറ്റി.

പക്ഷേ ഒരാൾ പുഴയിൽ ചാടി എന്ന വാർത്ത ആദ്യം ടൗണിൽ പരിഭാന്തി പരത്തി. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വിവരം കേട്ട് അഗ്നി രക്ഷാസേന സ്ഥലത്തിയപ്പോഴേയ്ക്കും മധ്യവയസ്ക‌ൻ നീന്തി കര പറ്റിയിരുന്നു. കൈക്കും കാലിനും നേരിയ പരിക്കേറ്റ തിരുമാറാടി സ്വദേശിയായ ബിജുമോനെ അഗ്നി രക്ഷാ സേന ആശുപത്രിയിലാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340377/the-country-trembled-for-a-moment-a-middle-aged-man-jumped-from-a-bridge-into-the-river-in-piravat)