---
title: "ഇരട്ട സഹോദരങ്ങളിൽ നിന്ന് നിരന്തരം അശ്ലീല സന്ദേശം, ഭീഷണി, വ്യക്തിഹത്യ ; വെളിപ്പെടുത്തലുമായി നടി"
english_title: "Actress reveals constant obscene messages, threats, and personal attacks from twin brothers."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340376/actress-reveals-constant-obscene-messages-threats-and-personal-attacks-from-twin-brothers"
published_at: "2026-02-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984ace232a54_1000487522.png"
keywords: []
---

# ഇരട്ട സഹോദരങ്ങളിൽ നിന്ന് നിരന്തരം അശ്ലീല സന്ദേശം, ഭീഷണി, വ്യക്തിഹത്യ ; വെളിപ്പെടുത്തലുമായി നടി

> **Lead Summary:** ചെന്നൈ: ചെന്നൈ സ്വദേശികളായ ഇരട്ട സഹോദരങ്ങളിൽ നിന്ന് വ്യക്തിഹത്യ നേരിട്ടതായി തുറന്നുപറഞ്ഞ് ഡബ്ബിങ് ആർടിസ്റ്റും നടിയുമായ രവീണ രവി.

## Article Content

ചെന്നൈ: ചെന്നൈ സ്വദേശികളായ ഇരട്ട സഹോദരങ്ങളിൽ നിന്ന് വ്യക്തിഹത്യ നേരിട്ടതായി തുറന്നുപറഞ്ഞ് ഡബ്ബിങ് ആർടിസ്റ്റും നടിയുമായ രവീണ രവി.

കഴിഞ്ഞ മൂന്ന് വർഷങ്ങളായി താനും കുടുംബവും സുഹൃത്തുക്കളും ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രവീണ ദുരനുഭവങ്ങൾ പങ്കുവച്ചത്.

പൊലീസിൽ പരാതിപ്പെട്ട് മുന്നറിയിപ്പുകൾ നൽകിയാൽ സൈബർ ആക്രമണങ്ങൾ അവസാനിക്കുമെന്ന് കരുതി. അതിനാലാണ് ഇത്രയും നാൾ മൗനം പാലിച്ചത്. എന്നാൽ ആക്രമണങ്ങൾ തുടർന്നു. ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനുമാണ് വ്യക്തിഹത്യ നടത്തുന്നതിന് പിന്നിലെന്ന് രവീണ പറയുന്നു. ഇവർ രവീണയ്ക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഞാൻ കാരണം എൻ്റെ ബന്ധുക്കളും സുഹൃകത്തുക്കളും ബുദ്ധിമുട്ടുന്നതിൽ അതിയായ ദുഃഖമുണ്ട്. നിയമപരമായ മാർഗങ്ങൾ സ്വീകരിച്ചെങ്കിലും സന്ദേശങ്ങളയക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും തുടർന്നുകൊണ്ടിരിക്കുകയാണ്. പല അക്കൗണ്ടുകൾ വഴി വീണ്ടു വീണ്ടും ഇതേ പ്രവർത്തികൾ ആവർത്തിക്കുന്നു. മറ്റ് നിരവധി വനിതാ അഭിനേതാക്കളെയും പ്രാക്ടീഷണർമാരെയും ഫോളോ ചെയ്യാനും ഉപദ്രവിക്കാനും വഴികൾ കണ്ടെത്തുന്നു. വിഷയം പരസ്യമാക്കേണ്ട സമയമാണിതെന്നും നടി കുറിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340376/actress-reveals-constant-obscene-messages-threats-and-personal-attacks-from-twin-brothers)