---
title: "ആടിയ ശിഷ്ടം നെയ്യ്‌ക്കൊള്ള; പിറവത്ത് വാടകക്ക് താമസിക്കുന്ന പോറ്റി അറസ്റ്റിൽ"
english_title: "Abandoned housewife arrested for stealing leftovers from a wedding; A tenant living in piravom."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340317/abandoned-housewife-arrested-for-stealing-leftovers-from-a-wedding-a-tenant-living-in-piravom"
published_at: "2026-02-05T14:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69846232abd30_1000487272.png"
keywords: []
---

# ആടിയ ശിഷ്ടം നെയ്യ്‌ക്കൊള്ള; പിറവത്ത് വാടകക്ക് താമസിക്കുന്ന പോറ്റി അറസ്റ്റിൽ

> **Lead Summary:** പിറവം : ആടിയ ശിഷ്ടം നെയ്യ്‌ക്കൊള്ള പിറവം, പാഴൂരിൽ വാടകക്ക് താമസിക്കുന്ന പോറ്റി അറസ്റ്റിൽ.

## Article Content

പിറവം : ആടിയ ശിഷ്ടം നെയ്യ്‌ക്കൊള്ള പിറവം, പാഴൂരിൽ വാടകക്ക് താമസിക്കുന്ന പോറ്റി അറസ്റ്റിൽ.

ഇയാൾ അരൂർ സ്വദേശിയാണ്.തട്ടിപ്പിന്റെ കേന്ദ്രം സുനില്‍ പോറ്റിയാണെന്ന് വിജിലൻസ് കണ്ടെത്തി. ഇയാൾ പാഴൂരിൽ വിവിധ ഇടങ്ങളിൽ വാടകക്ക് താമസിച്ച് വരിക്കയായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ നടത്തിയത് 36.24 ലക്ഷത്തിൻ്റെ ക്രമക്കേട്

സുനിൽ കുമാർ പോറ്റി കഴിഞ്ഞ മണ്ഡലകാലത്തിന് തൊട്ടുമുമ്പാണ് ശബരിമലയിൽ നിയമിതനായത്.

ആടിയ ശിഷ്ടം നെയ്യ്‌ക്കൊള്ള കേസ്:

തട്ടിപ്പിന്റെ കേന്ദ്രം സുനില്‍ പോറ്റിയാണ് നടത്തിയത് 36.2 ലക്ഷം രൂപയുടെ കൊള്ളയാണ്. രണ്ട് മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നെയ്യുടെ സ്റ്റോക്കിൽ വ്യാപകമായ ക്രമക്കേട് നടത്തിയാണ് പണം തട്ടിയത്. മറ്റ് ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വിജിലൻസ് കണ്ടെത്തി. കൂടുതൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് വിജിലൻസ്.ഇയാൾ തൃപ്പൂണിത്തറ ഉദയം പേരൂരിൽ എസ് എൻ ഡി പി അമ്പലത്തിൽ ശാന്തി പണി ചെയ്തിരുന്നു. ഇടയ്ക്ക് ജ്യോതിക്ഷവും ഉണ്ടായിരുന്നു.കണ്ടെത്തൽ.

സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വിൽപ്പനയിലെ പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ശബരിമല പോലെയുള്ള തീർത്ഥാടന കേന്ദ്രത്തിലെ ക്രമക്കേടുകൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതി‌നെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340317/abandoned-housewife-arrested-for-stealing-leftovers-from-a-wedding-a-tenant-living-in-piravom)