---
title: "ലോഡ്‌ജിൽ സ്ത്രീയുടെ മരണം ; ഒപ്പമുണ്ടായിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Woman dies in lodge; companion found hanging."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340316/woman-dies-in-lodge-companion-found-hanging"
published_at: "2026-02-05T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984609257d48_1000487261.png"
keywords: []
---

# ലോഡ്‌ജിൽ സ്ത്രീയുടെ മരണം ; ഒപ്പമുണ്ടായിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്‌ജിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയം. മരണപ്പെട്ട ചെറുകുന്ന് മുട്ടിൽ സ്വദേശിനി കെ വി സീമ യ്ക്ക് ഒപ്പമുണ്ടായിരുന്ന അയ്യോത്തെ കടേപ്പറമ്പിൽ വീട്ടിൽ കെ പി വിജയനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

## Article Content

കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്‌ജിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയം. മരണപ്പെട്ട ചെറുകുന്ന് മുട്ടിൽ സ്വദേശിനി കെ വി സീമ യ്ക്ക് ഒപ്പമുണ്ടായിരുന്ന അയ്യോത്തെ കടേപ്പറമ്പിൽ വീട്ടിൽ കെ പി വിജയനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

സീമയുടെ അയൽവാസിയാണ് വിജയൻ.ബുധനാഴ്‌ച ഉച്ചയ്ക്ക് 12.50നാണ് സീമയും വിജയനും ചേർന്ന് പറശ്ശിനിക്കടവിലെ സമ്മർലാന്റ് ഇൻ ലോഡ്‌ജിലെ 602-ാം നമ്പർ മുറിയെടുത്തത്. വൈകുന്നേരം ആറോടെ വിജയൻ മുറി പുറത്തുനിന്ന് പൂട്ടി പുറത്തേക്ക് പോയി.

ഇയാൾ തിരിച്ചുവരാത്തതിനെ തുടർന്നാണ് ലോഡ്‌ജ് അധികൃതർ പൊലീസിനെ വിളിച്ചത്. വിജയന്റെ മൊബൈൽ സ്വിച്ചോഫ് ചെയ്‌ത നിലയിലാണ്. നേരത്തെയും ഇരുവരും മുറിയെടുത്തിരുന്നുവെന്ന് ലോഡ്‌ജ് അധികൃതർ പൊലീസിനോട് പറഞ്ഞു.

ഇരുവരും നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴിയെടുത്തു. വിജയനെ കണ്ടെത്താനുള്ള അന്വേഷണം നടത്തുന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ മാട്ടൂൽ നോർത്ത് പുഴയോരത്തെ തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. 

എം പി രാജിനിയാണ് വിജയൻ്റെ ഭാര്യ. രണ്ട് മക്കളുണ്ട്. സീമയുടെ ഭർത്താവ് സുരേഷ് രണ്ട് വർഷം മുൻപ് മരണപ്പെട്ടിരുന്നു. ഇവർക്കും രണ്ട് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340316/woman-dies-in-lodge-companion-found-hanging)