---
title: "എലിക്ക് വെച്ച വിഷം വീണ ഗ്ലാസിൽ വെള്ളം കുടിച്ചു ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Housewife dies after drinking water from glass containing rat poison."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340264/housewife-dies-after-drinking-water-from-glass-containing-rat-poison"
published_at: "2026-02-05T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984385bb7a3e_1000487007.png"
keywords: []
---

# എലിക്ക് വെച്ച വിഷം വീണ ഗ്ലാസിൽ വെള്ളം കുടിച്ചു ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** രാജപുരം : കാസർകോട് വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു.

## Article Content

രാജപുരം : കാസർകോട് വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു.

കോളിച്ചാൽ മൊട്ടയംകൊച്ചിയിൽ സജീവന്റെ ഭാര്യ ബി പി ശോഭന(53)ആണ് മരിച്ചത്. എലിക്ക് വിഷം വെയ്ക്കുന്നതിനിടെ അത് തെറിച്ച് ഗ്ലാസിൽ വീഴുകയും ഈ ഗ്ലാസിൽ ശോഭന വെള്ളം കുടിക്കുകയും ചെയ്‌തിരുന്നു.

വെള്ളം കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സനീഷ്, സചിത്ര എന്നിവരാണ് മക്കൾ. മരുമക്കൾ: ശാന്തി, സനീഷ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340264/housewife-dies-after-drinking-water-from-glass-containing-rat-poison)