---
title: "ലോഡ്‌ജിൽ സ്ത്രീ മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം ; കൂടെയുണ്ടായിരുന്ന ആളെ കാണാനില്ല"
english_title: "Woman found dead in lodge, murder suspected; man with her missing."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340241/woman-found-dead-in-lodge-murder-suspected-man-with-her-missing"
published_at: "2026-02-05T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698425fc8912d_1000460626.png"
keywords: []
---

# ലോഡ്‌ജിൽ സ്ത്രീ മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം ; കൂടെയുണ്ടായിരുന്ന ആളെ കാണാനില്ല

> **Lead Summary:** കണ്ണൂർ: കണ്ണൂർ പറശിനിക്കടവിലെ ലോഡ്‌ജിൽ സ്ത്രീ മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം. ചെറുകുന്ന് മുട്ടിൽ സ്വദേശിനിയും അയ്യോത്ത് താമസക്കാരിയുമായ സീമയാണ് മരണപ്പെട്ടത്.

## Article Content

കണ്ണൂർ: കണ്ണൂർ പറശിനിക്കടവിലെ ലോഡ്‌ജിൽ സ്ത്രീ മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം. ചെറുകുന്ന് മുട്ടിൽ സ്വദേശിനിയും അയ്യോത്ത് താമസക്കാരിയുമായ സീമയാണ് മരണപ്പെട്ടത്.

സ്ത്രീയുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ കടേൽപറമ്പിൽ വീട്ടിൽ കെ.പി.വിജയൻ എന്നയാളോടൊപ്പമാണ് അയൽവാസിയായ സ്ത്രീ ലോഡ്ജിൽ എത്തിയത്.

കൂടെയുണ്ടായിരുന്ന വിജയനെ കാണാതായി. പറശിനിക്കടവിലെ സമ്മർലാൻ്റ് ഇൻ ലോഡ്‌ജിലെ 602-ാം നമ്പർ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയിൽ കാണപ്പെട്ടത്. ഭർത്താവ് മരണപ്പെട്ട സീമക്ക് രണ്ട് മക്കൾ ഉണ്ട്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340241/woman-found-dead-in-lodge-murder-suspected-man-with-her-missing)