---
title: "കളിക്കുന്നതിനിടെ ഏഴുവയസ്സുകാരൻ മോതിരം വിഴുങ്ങി ; രക്ഷകരായി ഡോക്ടർമാർ"
english_title: "Seven-year-old boy swallows ring while playing; doctors save him."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340227/seven-year-old-boy-swallows-ring-while-playing-doctors-save-him"
published_at: "2026-02-05T09:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984175469bac_1000486784.png"
keywords: []
---

# കളിക്കുന്നതിനിടെ ഏഴുവയസ്സുകാരൻ മോതിരം വിഴുങ്ങി ; രക്ഷകരായി ഡോക്ടർമാർ

> **Lead Summary:** കൊച്ചി : കളിക്കുന്നതിനിടെ ഏഴുവയസ്സുകാരൻ വിഴുങ്ങിയ മോതിരം ഡോക്ടർമാർ പുറത്തെടുത്തു.

## Article Content

കൊച്ചി : കളിക്കുന്നതിനിടെ ഏഴുവയസ്സുകാരൻ വിഴുങ്ങിയ മോതിരം ഡോക്ടർമാർ പുറത്തെടുത്തു.

ആലുവ കുട്ടമശേരി സ്വദേശിയായ കുട്ടിയുടെ അന്നനാളത്തിൽ കുടുങ്ങിയ മോതിരമാണ് രാജഗിരി ആശുപത്രിയിൽ എൻഡോ‌സ്കോപ്പി വഴി പുറത്തെടുത്തത്.

ഗ്യാസ്ട്രോ എൻട്രോളജിയിലെ ഡോ. തരുൺ ടോം ഉമ്മൻ, ഡോ. ജോമോൻ എം ജോർജ്, ഡോ. ജിതിൻ ജോൺ, ഇൻ്റർവെൻഷണൽ ഹെപ്പറ്റോബിലിയറി റേഡിയോളജി വിഭാഗം ഡോ. എസ് രാജേഷ്, ഡോ. അഖിൽ ബേബി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. ആരോഗ്യനില തൃപ്‌തികരമായതോടെ കുട്ടി ആശുപത്രി വിട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340227/seven-year-old-boy-swallows-ring-while-playing-doctors-save-him)