---
title: "പിറവം സെന്റ് മേരീസ് ബെത്ലഹേം മലങ്കര കത്തോലിക്ക പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറ്റി"
english_title: "The parish festival was held at St. Mary's Bethlehem Malankara Catholic Church in Piravom."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340065/the-parish-festival-was-held-at-st-marys-bethlehem-malankara-catholic-church-in-piravom"
published_at: "2026-02-04T12:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982f1d5e07c9_b70b5205-98cc-45ed-8cdc-3a454028bf87.jfif"
keywords: []
---

# പിറവം സെന്റ് മേരീസ് ബെത്ലഹേം മലങ്കര കത്തോലിക്ക പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറ്റി

> **Lead Summary:** പിറവം : പിറവം സെന്റ് മേരീസ് ബെത്ലഹേം മലങ്കര കത്തോലിക്ക പള്ളിയിൽ ഫെബ്രുവരി 7,8 (ശനി, ഞായർ) തീയതികളിൽ നടക്കുന്ന ഇടവക പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.ബേബി മഠത്തിക്കുന്നത് കൊടിയേറ്റി. 7 ന് വൈകിട്ട് 4.45 ന് പിറവം ഹോളി കിങ്സ് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് പ്രാലേൽ വി.കുർബ്ബാന അർപ്പിക്കും.

## Article Content

പിറവം : പിറവം സെന്റ് മേരീസ് ബെത്ലഹേം മലങ്കര കത്തോലിക്ക പള്ളിയിൽ ഫെബ്രുവരി 7,8 (ശനി, ഞായർ) തീയതികളിൽ നടക്കുന്ന ഇടവക പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.ബേബി മഠത്തിക്കുന്നത് കൊടിയേറ്റി. 7 ന് വൈകിട്ട് 4.45 ന് പിറവം ഹോളി കിങ്സ് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് പ്രാലേൽ വി.കുർബ്ബാന അർപ്പിക്കും.

6.30 ന് സന്ധ്യ പ്രാർത്ഥനക്ക് മേഖലാ വികാരി ഫാ.ഐസക്ക് കോച്ചേരി കാർമികത്വം വഹിക്കും. ചെറുപുഷ്‌പം കത്തോലിക്കാ പള്ളി വികാരി ഫാ.മാത്യു കോരംകുഴയ്ക്കൽ സന്ദേശം നൽകും. 7.15 ന് പ്രദക്ഷിണം. പ്രധാന പെരുന്നാൾ ദിവസമായ ഫെബ്രുവരി 8 ഞായറാഴ്‌ച രാവിലെ 8.30 ന് പ്രഭാത പ്രാർത്ഥന, 9 ന് ആഘോഷമായ വിശുദ്ധ കുർബ്ബാന, സന്ദേശം: ഫാ. ജിയോ പോൾ (ബഥനി നവജ്യോതി പ്രൊവിൻസ്), മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, സമാപന ആശിർവാദം, സ്നേഹവിരുന്ന്. 1 ന് കൊടിയിറക്ക്. വൈകിട്ട് 6 ന് ഭക്ത സംഘടനകളുടെ വാർഷികവും കലാസന്ധ്യയും നടക്കും.ഫാ.ജോബി കുടിലിൽ മുഖ്ത്‌ അതിഥിയാകും. പെരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.വർഗീസ് മഠത്തിക്കുന്നത്ത്, ട്രസ്റ്റി റ്റി.എ.മാത്യൂസ്, സെക്രട്ടറി ഷെൽബി ബാബു എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340065/the-parish-festival-was-held-at-st-marys-bethlehem-malankara-catholic-church-in-piravom)