---
title: "പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം ; തീപടർന്നത് ബോയ്‌ലറിൽനിന്ന് "
english_title: "Fire breaks out at plywood company; fire started from boiler"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340040/fire-breaks-out-at-plywood-company-fire-started-from-boiler"
published_at: "2026-02-04T11:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982e3888ef91_esfewg.jpg"
keywords: []
---

# പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം ; തീപടർന്നത് ബോയ്‌ലറിൽനിന്ന് 

> **Lead Summary:** പെരുമ്പാവൂർ : വെങ്ങോലയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. കണ്ടന്തറ മൂത്തേടം സഗീറിന്റെ ഉടമസ്ഥതയിലുള്ള വെങ്ങോല പുളിയാമ്പിള്ളിയിൽ മക്കാർ സൺസ് പ്ലൈവുഡ് കമ്പനിയിലാണ്‌ ചൊവ്വ രാവിലെ 10ന് തീപിടിത്തമുണ്ടായത്‌.

## Article Content

പെരുമ്പാവൂർ : വെങ്ങോലയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. കണ്ടന്തറ മൂത്തേടം സഗീറിന്റെ ഉടമസ്ഥതയിലുള്ള വെങ്ങോല പുളിയാമ്പിള്ളിയിൽ മക്കാർ സൺസ് പ്ലൈവുഡ് കമ്പനിയിലാണ്‌ ചൊവ്വ രാവിലെ 10ന് തീപിടിത്തമുണ്ടായത്‌.

അഗ്നി രക്ഷാസേനയെത്തി ആറ് മണിക്കൂർ സമയമെടുത്താണ് തീയണച്ചത്. സമീപത്ത് കനാൽ വെള്ളം ലഭിച്ചതിനാൽ തീ അണയ്ക്കാൻ എളുപ്പമായി. ബോയ്‌ലറിൽനിന്നാണ് തീപടർന്നതെന്ന്‌ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. പ്ലൈവുഡ്, പാനൽ ബോർഡ്, ഡ്രയർ മോട്ടോർ എന്നിവ ഭാഗികമായി കത്തിനശിച്ചു.

പട്ടിമറ്റം, പെരുമ്പാവൂർ, ആലുവ, തൃക്കാക്കര,കോതമംഗലം മൂവാറ്റുപുഴ എന്നീ അഗ്നി രക്ഷാനിലയങ്ങളിൽനിന്ന് എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർമാരായ എൻ എച്ച് അസൈനാർ (പട്ടിമറ്റം), ടി കെ സുരേഷ് (പെരുമ്പാവൂർ), സി ബി ബൈജു (തൃക്കാക്കര), കെ എൻ സതീഷ് (മൂവാറ്റുപുഴ) എന്നിവരുടെ നേതൃത്വത്തിൽ 60 സേനാംഗങ്ങൾ ചേർന്നാണ്‌ തീയണച്ചത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340040/fire-breaks-out-at-plywood-company-fire-started-from-boiler)