---
title: "എസി ബസ് കാത്തിരുപ്പുകേന്ദ്രത്തിൽലോറി ഇടിച്ച് നാശനഷ്ടമുണ്ടായി"
english_title: "Lorry hits AC bus waiting area, causing damage"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340034/lorry-hits-ac-bus-waiting-area-causing-damage"
published_at: "2026-02-04T11:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982e13d7ccf3_wsf.jpg"
keywords: []
---

# എസി ബസ് കാത്തിരുപ്പുകേന്ദ്രത്തിൽലോറി ഇടിച്ച് നാശനഷ്ടമുണ്ടായി

> **Lead Summary:** കളമശേരി : എച്ച്എംടി കവലയിൽ മന്ത്രി പി രാജീവ് മുൻകൈയെടുത്ത് സ്ഥാപിച്ച എസി ബസ് കാത്തിരുപ്പുകേന്ദ്രത്തിൽലോറി ഇടിച്ച് നാശനഷ്ടമുണ്ടായി.

## Article Content

കളമശേരി : എച്ച്എംടി കവലയിൽ മന്ത്രി പി രാജീവ് മുൻകൈയെടുത്ത് സ്ഥാപിച്ച എസി ബസ് കാത്തിരുപ്പുകേന്ദ്രത്തിൽലോറി ഇടിച്ച് നാശനഷ്ടമുണ്ടായി.

ചൊവ്വ രാത്രി 10 ഓടെയാണ് സംഭവം. എച്ച്എംടി ഭാഗത്തുനിന്ന് കോൺക്രീറ്റ് മിക്സുമായി വന്നതാണ് ലോറി. കവലയിൽനിന്ന് ഇടതുഭാഗത്തേക്കുമാത്രമാണ് വാഹനങ്ങൾക്ക് പ്രവേശനമുള്ളത്. ലോറി വലത്തോട്ട് തിരിഞ്ഞപ്പോൾ ആളുകൾ ബഹളമുണ്ടാക്കിയതോടെ ലോറി തിരിക്കാനുള്ള ശ്രമത്തിനിടെയാണ് മുൻഭാഗം വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചത്. ഇടിയിൽ കാത്തിരിപ്പുകേന്ദ്രത്തിന്റെ ഭിത്തിക്ക് നാശമുണ്ടായി.

മന്ത്രി മുൻകൈയെടുത്ത് എസി, വൈഫൈ, റീഡിങ് കോർണർ, റേഡിയോ, നിരീക്ഷണകാമറ തുടങ്ങിയ സൗകര്യങ്ങളോടെ സ്ഥാപിച്ച വെയിറ്റിങ് ഷെഡ് നിപ്പോൺ ടൊയോട്ടയാണ് പരിപാലിച്ചുവരുന്നത്. കളമശേരി പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340034/lorry-hits-ac-bus-waiting-area-causing-damage)