---
title: "വൻ ദുരന്തം ഒഴിവായി ; ടോളിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു"
english_title: "A major disaster was averted; the car that was running on the toll road was burnt down"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340025/a-major-disaster-was-averted-the-car-that-was-running-on-the-toll-road-was-burnt-down"
published_at: "2026-02-04T11:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982dadae59c7_Untitled-1.jpg"
keywords: []
---

# വൻ ദുരന്തം ഒഴിവായി ; ടോളിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

> **Lead Summary:** കളമശേരി : ഇടപ്പള്ളി ടോളിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ചൊവ്വ വൈകിട്ട് 6.45 ഓടെയാണ് ഇടപ്പള്ളി ടോൾ എം എ സജീവൻ റോഡിലുള്ള ശ്രീകുമാറിന്റെ കാർ കത്തിനശിച്ചത്.

## Article Content

കളമശേരി : ഇടപ്പള്ളി ടോളിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ചൊവ്വ വൈകിട്ട് 6.45 ഓടെയാണ് ഇടപ്പള്ളി ടോൾ എം എ സജീവൻ റോഡിലുള്ള ശ്രീകുമാറിന്റെ കാർ കത്തിനശിച്ചത്.

ഇടപ്പള്ളിയിൽനിന്ന് ശ്രീകുമാർ വീട്ടിലേക്കു ഓടിച്ചുവരികയായിരുന്ന കാറിന്റെ ബോണറ്റിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട് പെട്ടെന്ന് റോഡരികിൽ ഒതുക്കിനിർത്തി പുറത്തേക്കിറങ്ങി.അപ്പോഴേക്കും തീ ആളിപ്പടർന്നു.വിവരമറിഞ്ഞ് തൃക്കാക്കര, ഏലൂർ നിലയങ്ങങ്ങളിൽനിന്ന് അഗ്നിരക്ഷായൂണിറ്റുകൾ എത്തിയെങ്കിലും കാർ പൂർണമായി കത്തിനശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340025/a-major-disaster-was-averted-the-car-that-was-running-on-the-toll-road-was-burnt-down)