---
title: "ബൈക്ക് മെട്രോ തൂണിലിടിച്ച് ഐടി ജീവനക്കാരന് ദാരുണാന്ത്യം"
english_title: "IT employee dies after bike hits metro pole."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339921/it-employee-dies-after-bike-hits-metro-pole"
published_at: "2026-02-03T16:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981db7d204f3_1000484771.jpg"
keywords: []
---

# ബൈക്ക് മെട്രോ തൂണിലിടിച്ച് ഐടി ജീവനക്കാരന് ദാരുണാന്ത്യം

> **Lead Summary:** കൊച്ചി : ദേശീയപാതയിൽ കളമശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.

## Article Content

കൊച്ചി : ദേശീയപാതയിൽ കളമശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.

കാക്കനാട് ഐടി കമ്പനിയിൽ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയായിരുന്നു അപകടം.

എറണാകുളം ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന മുസ്‌തഫ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലർ നമ്പർ 293-ലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാക്കനാട് പടമുഗളിൽ താമസിച്ചിരുന്ന മുസ്‌തഫ ജോലി കഴിഞ്ഞ് നാട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർദ്ധരാത്രിയിലെ ക്ഷീണമോ അമിതവേഗതയോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339921/it-employee-dies-after-bike-hits-metro-pole)