---
title: "ആമ്പല്ലൂർ പള്ളിത്താഴത്ത് ബസ് കാറിലിടിച്ച് അപകടം ; കാർ യാത്രക്കാർക്ക് പരിക്ക്"
english_title: "Bus collides with car in Amballoor Pallithazham; car passengers injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339872/bus-collides-with-car-in-amballoor-pallithazham-car-passengers-injured"
published_at: "2026-02-03T14:23:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981b8a8f0986_gguy.jpg"
keywords: []
---

# ആമ്പല്ലൂർ പള്ളിത്താഴത്ത് ബസ് കാറിലിടിച്ച് അപകടം ; കാർ യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** മുളന്തുരുത്തി : കാഞ്ഞിരമറ്റത്തുനിന്നും മുളന്തുരുത്തിയിലേക്കു പോകുകയായിരുന്ന കാറിൽ മുളന്തുരുത്തി ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസിടിച്ച് കാർയാത്രക്കാരായ മൂന്നുപേർക്ക് പരിക്ക്.

## Article Content

മുളന്തുരുത്തി : കാഞ്ഞിരമറ്റത്തുനിന്നും മുളന്തുരുത്തിയിലേക്കു പോകുകയായിരുന്ന കാറിൽ മുളന്തുരുത്തി ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസിടിച്ച് കാർയാത്രക്കാരായ മൂന്നുപേർക്ക് പരിക്ക്.

കാറിലുണ്ടായിരുന്ന ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം കാഞ്ഞിരമറ്റം പള്ളിയാന്തടത്തിൽ ഫാരിസ മുജീബ് (47), ഭർത്താവ് മുജീബ് (50), പള്ളിയാന്തടത്ത് താമസിക്കുന്ന കാർ ഡ്രൈവർ ബാബു (62) എന്നിവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിന്റെ മുൻസീറ്റിലുണ്ടായിരുന്ന സിപിഎം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയംഗവും ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ ടി.കെ. മോഹനനെ (67) ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിൽ പരിശോധനയ്ക്കു ശേഷം വിട്ടയച്ചു.

മുളന്തുരുത്തി-കാഞ്ഞിരമറ്റം റോഡിൽ ആമ്പല്ലൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിനുസമീപമാണ് അപകടമുണ്ടായത്. തിങ്കളാഴ്‌ച രാത്രി ഒൻപതോടെ മുളന്തുരുത്തിഭാഗത്തുനിന്നും വളവുതിരിഞ്ഞ് റോഡിന്റെ വലതുവശത്തുകൂടിവന്ന 'കാരുണ്യമാത' എന്ന ബസാണ് കാറിലിടിച്ചത്. ബസ് ഡ്രൈവറെ മുളന്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339872/bus-collides-with-car-in-amballoor-pallithazham-car-passengers-injured)