---
title: "പിതാവിന്റെ കുത്തേറ്റ് മകൾ കൊല്ലപ്പെട്ട സംഭവം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു "
english_title: "Daughter stabbed to death by father; Relative who was undergoing treatment for injuries also died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339832/daughter-stabbed-to-death-by-father-relative-who-was-undergoing-treatment-for-injuries-also-died"
published_at: "2026-02-03T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69819cc9673f1_bjhuiiu.jpg"
keywords: []
---

# പിതാവിന്റെ കുത്തേറ്റ് മകൾ കൊല്ലപ്പെട്ട സംഭവം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു 

> **Lead Summary:** മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് പിതാവിന്റെ കുത്തേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. തൂമിനാട് സ്വദേശി ഷേഖ് അബ്ബ (ഷേക്കുഞ്ഞി) ആണ് മരിച്ചത്. മഞ്ചേശ്വരം തൂമിനാട് ഹിൽടോപ്പിലെ ഉമ്മറിന്റെ മകൾ കെ യു മറിയമ്മത്ത് ജുമൈല തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്. 

## Article Content

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് പിതാവിന്റെ കുത്തേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. തൂമിനാട് സ്വദേശി ഷേഖ് അബ്ബ (ഷേക്കുഞ്ഞി) ആണ് മരിച്ചത്. മഞ്ചേശ്വരം തൂമിനാട് ഹിൽടോപ്പിലെ ഉമ്മറിന്റെ മകൾ കെ യു മറിയമ്മത്ത് ജുമൈല തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്. 

ഉമ്മറും ഭാര്യയും വേർപിരിയുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങൾ നടത്തിയ ചർച്ചയ്ക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഉമ്മർ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവായ ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. കത്തിയെടുത്ത് വീശിയ ഉമ്മറിനെ തടയാൻ മകൾ ജുമൈല ഇടയിൽ കയറിയപ്പോഴാണ് പെൺകുട്ടിക്ക് കുത്തേറ്റത്.

ജുമൈലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ ഷേക്കുഞ്ഞിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339832/daughter-stabbed-to-death-by-father-relative-who-was-undergoing-treatment-for-injuries-also-died)