---
title: "ടൂറിസ്റ്റ് ബസ് കത്തിനശിച്ചു ; ഒഴിവായത് വൻ ദുരന്തം"
english_title: "Tourist bus catches fire; a major disaster averted."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339795/tourist-bus-catches-fire-a-major-disaster-averted"
published_at: "2026-02-03T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981893fd774d_jjhj.jpg"
keywords: []
---

# ടൂറിസ്റ്റ് ബസ് കത്തിനശിച്ചു ; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** കോട്ടയം :കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. മുണ്ടക്കയം ടൗണിൽ പുലർച്ചെയുണ്ടായ ടൂറിസ്റ്റ് ബസ് തീപിടുത്തത്തിൽ നിന്ന് 45 യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

## Article Content

കോട്ടയം :കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. മുണ്ടക്കയം ടൗണിൽ പുലർച്ചെയുണ്ടായ ടൂറിസ്റ്റ് ബസ് തീപിടുത്തത്തിൽ നിന്ന് 45 യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

മധുരയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന 'മോക്ഷ' എന്ന ബസിനാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ തീപിടിച്ചത്.യാത്രക്കാരെ പുറത്തിറക്കി ബസ് പരിശോധിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിനോദയാത്രാ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടസമയത്ത് എല്ലാവരും ബസിന് പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

എന്നാൽ, യാത്രക്കാരുടെ വസ്ത്രങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ബസിനുള്ളിൽ വെച്ച് പൂർണ്ണമായും കത്തിയമർന്നു.

അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും വാഹനം പൂർണ്ണമായി ഉപയോഗശൂന്യമായി. ഹൈവേ പോലീസും ഫയർഫോഴ്‌സും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339795/tourist-bus-catches-fire-a-major-disaster-averted)