---
title: "നാലു മാസം പ്രായമായ ആൺ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Four-month-old baby boy found dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339635/four-month-old-baby-boy-found-dead"
published_at: "2026-02-02T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980560ee1b5e_1000379681.png"
keywords: []
---

# നാലു മാസം പ്രായമായ ആൺ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാസർകോഡ് : നാലു മാസം പ്രായമായ ആൺ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കാസർകോഡ് : നാലു മാസം പ്രായമായ ആൺ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

ബേക്കൽ ഹദ്ദാദ് നഗർ റസീന മൻസിലിലെ കെ. മുഹമ്മദ് ഹനീഫയുടെ മകനായ ലിദാൻ ഫാർമിയാണ് മരിച്ചത്.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചതെന്നാണ് വിവരം. ഞായറാഴ്‌ച രാത്രി ഏഴരയ്ക്കും പതിനൊന്നിനുമിടയിലാണ് മരണം സംഭവിച്ചത്. മുലപ്പാൽ നൽകിയ ശേഷം കട്ടിലിൽ കിടത്തിയതായിരുന്നു. 11 മണി ആയിട്ടും അനക്കമില്ലാതെ വന്നതോടെ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.അസ്വാഭാവിക മരണത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339635/four-month-old-baby-boy-found-dead)