---
title: " എട്ടുപേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ "
english_title: "Dog that attacked eight people tests positive for rabies."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339633/dog-that-attacked-eight-people-tests-positive-for-rabies"
published_at: "2026-02-02T13:09:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698054d5bdcf9_1000483202.png"
keywords: []
---

#  എട്ടുപേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ 

> **Lead Summary:** തൃപ്പൂണിത്തുറ: ഉദയംപേരൂർ, തൃപ്പൂണിത്തുറ പ്രദേശ ങ്ങളിൽ എട്ടുപേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ യുണ്ടെന്ന് പരിശോധന റിപ്പോർട്ട്.

## Article Content

തൃപ്പൂണിത്തുറ: ഉദയംപേരൂർ, തൃപ്പൂണിത്തുറ പ്രദേശ ങ്ങളിൽ എട്ടുപേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ യുണ്ടെന്ന് പരിശോധന റിപ്പോർട്ട്.

ശനിയാഴ്ച വൈകീ ട്ടോടെയാണ് നായെ ഫോർട്ട് കൊച്ചിയിലുള്ള നായ്ക്കളെ സംരക്ഷിക്കുന്ന സംഘമെത്തി പിടിച്ചുകൊണ്ടു പോയത്. അവശനിലയിലായിരുന്നു നായ് അവിടെ എ ത്തുംമുമ്പേ ചത്തുവെന്നും സാമ്പിൾ പരിശോധനയി ൽ പേവിഷബാധയുണ്ടെന്ന റിപ്പോർട്ട് വന്നതായും ഡോഗ് സംരക്ഷണ സംഘത്തിലെ കെ.എസ്. സജി ത്ത് പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ നായുടെ ജ ഡം തൃപ്പൂണിത്തുറ നഗരസഭക്ക് കൈമാറി.

രണ്ട് ദിവസത്തിനിടെ എട്ടുപേർക്കാണ് ഈ നായുടെ കടിയേറ്റത്. എം.എൽ.എ റോഡിൽ ഉദയഗിരി നഗറിന് സമീപമാണ് വെള്ളിയാഴ്ച്‌ചയും ശനിയാഴ്‌ചയുമായി നായയുടെ ആക്രമണമുണ്ടായത്.

ഉദയഗിരി നഗറിന് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശി വേലുവിൻ്റെ മകൻ ഭുവനേശ്വർ (4), തെക്കേ പുളിപ്പറമ്പിൽ സതി (52), ഉദയനഗറിൽ അന്നമ്മ ഈശ പ്പൻ, വലിയകുളം സ്വദേശി ആരോൺ (12) എന്നിവർ ക്കാണ് നായുടെ ആക്രമണത്തിൽ ഗുരുതരമായി പരി ക്കേറ്റത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് അന്നമ്മക്ക് കടിയേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരു ടെ ഇരു കൈകൾക്കും പരിക്കേറ്റു. ഇവർ ജനറൽ ആ ശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

വെള്ളിയാഴ്ചതന്നെ, വൈകീട്ട് അമ്മയോടൊപ്പം സ ഹോദരനെ സ്കൂളിൽനിന്ന് വിളിക്കാൻ പോകുന്നതി നിടെയായിരുന്നു ഭുവനേശ്വറിനെ നായ് ആക്രമിച്ചത്. റോഡരികിൽ നിന്ന കുഞ്ഞിൻ്റെ പിന്നിലൂടെയെത്തിയ നായ് ചാടിവീണ് കടിക്കുകയായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ ഒരു പല്ല് കൊഴിഞ്ഞു. മുഖത്തും ചെവിയിലും പരിക്കേറ്റു.

ശനിയാഴ്‌ച രാവിലെ വീടിൻ്റെ മുറ്റമടിക്കുന്ന തിനിടെയാണ് സതിക്ക് കടിയേറ്റത്. പാഞ്ഞെത്തിയ നായ് തലയിലും നെറ്റിയിലും ആഴത്തിൽ മുറിവേൽപ്പി ച്ചു. ഇവരെ എറണാകുളം മെഡിക്കൽ കോളജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്‌ച വൈകീട്ട് 5.30ഓടെ നായയെ കണിയാവള്ളി റോഡിൽ കരിയാപറമ്പ് ഭാഗത്തുനിന്നും പിടികൂടുക യായിരുന്നു. എം.എൽ.എ റോഡിൻ്റെ ഇടറോഡുകളി ൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പരാ തിയുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339633/dog-that-attacked-eight-people-tests-positive-for-rabies)