---
title: "ഇനി യാത്ര സുഖകരം ; പിറവത്ത് നിന്നും മഞ്ഞനിക്കരയിലേക്ക് സ്പെഷ്യൽ സർവീസ് ആരംഭിച്ചു"
english_title: "Travel is now comfortable; Special service from Piravam to Manjanikara has been launched."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339588/travel-is-now-comfortable-special-service-from-piravam-to-manjanikara-has-been-launched"
published_at: "2026-02-02T11:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69803b48b8446_1000483038.jpg"
keywords: []
---

# ഇനി യാത്ര സുഖകരം ; പിറവത്ത് നിന്നും മഞ്ഞനിക്കരയിലേക്ക് സ്പെഷ്യൽ സർവീസ് ആരംഭിച്ചു

> **Lead Summary:** പിറവം : പിറവത്തു നിന്നും മഞ്ഞനിക്കര ദയറായിലേക്ക് ആരംഭിച്ച കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് സർവ്വീസ് അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഫ്ളാഗ്‌ഓഫ് ചെയ്‌തു.

## Article Content

പിറവം : പിറവത്തു നിന്നും മഞ്ഞനിക്കര ദയറായിലേക്ക് ആരംഭിച്ച കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് സർവ്വീസ് അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഫ്ളാഗ്‌ഓഫ് ചെയ്‌തു.

ഇന്ന് മുതൽ രാവിലെ 08.50-ന് ആരംഭിച്ച് കടുത്തുരുത്തി -കോട്ടയം - ചങ്ങനാശ്ശേരി - തിരുവല്ല - പത്തനംതിട്ട വഴി ഉച്ചക്ക് 12.00 മണിക്ക് മഞ്ഞനിക്കരയിൽ ബസ് എത്തിച്ചേരും.

തിരികെ 01.45 ന് മഞ്ഞനിക്കരയിൽ നിന്ന് പുറപ്പെടുന്ന ബസ് 05.30 നു പിറവം ഡിപ്പോയിൽ എത്തിച്ചേരും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339588/travel-is-now-comfortable-special-service-from-piravam-to-manjanikara-has-been-launched)