---
title: "ദുബായിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ ഭർത്താവ് കണ്ടത് ഭാര്യയെയും ജോലിക്കാരനെയും ഒരേ മുറിയിൽ മരിച്ച നിലയിൽ"
english_title: "Husband returns home from Dubai to find wife and maid dead in same room."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339576/husband-returns-home-from-dubai-to-find-wife-and-maid-dead-in-same-room"
published_at: "2026-02-02T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980315b376e4_1000402040.png"
keywords: []
---

# ദുബായിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ ഭർത്താവ് കണ്ടത് ഭാര്യയെയും ജോലിക്കാരനെയും ഒരേ മുറിയിൽ മരിച്ച നിലയിൽ

> **Lead Summary:** ദുബായിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ ഭർത്താവ് വീട്ടിൽ കണ്ടത് മരിച്ച നിലയിൽ കിടക്കുന്ന ഭാര്യയെ. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിൽ 65 വയസ്സുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജോലിക്കാരനുമുണ്ടായിരുന്നു.

## Article Content

ദുബായിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ ഭർത്താവ് വീട്ടിൽ കണ്ടത് മരിച്ച നിലയിൽ കിടക്കുന്ന ഭാര്യയെ. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിൽ 65 വയസ്സുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജോലിക്കാരനുമുണ്ടായിരുന്നു.

തമിഴ്‌നാട് സ്വദേശിയായ ദേവരാജു കഴിഞ്ഞ പത്ത് വർഷമായി കുടുംബത്തോടൊപ്പം ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച്‌ച അർധരാത്രിയോടെയാണ് സവിത കൊല്ലപ്പെട്ടത്. ദേവരാജു സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കൊല്ലപ്പെടുന്നതിന് മുൻപ് ഇവർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും പൊലീസ് കണ്ടെത്തി.

ദുബായിൽ നിന്ന് മടങ്ങിയെത്തിയ സ്ത്രീയുടെ ഭർത്താവാണ് ഞായറാഴ്‌ച പുലർച്ചെ 4:30-ഓടെ മൃതദേഹം കണ്ടത്. ഒന്നാം നിലയിൽ ഉറങ്ങിക്കിടന്നിരുന്ന മകളായിരുന്നു വീടിൻ വാതിൽ തുറന്നത്. പിന്നാലെ മുറിയിലെത്തിയപ്പോൾ ഭാര്യയുടെ മൃതദേഹവും തൊട്ടടുത്ത് തൂങ്ങിമരിച്ച നിലയിൽ പ്രതിയെയും കണ്ടെത്തുകയായിരുന്നു. മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്ന മകൾ ഒന്നുമറിഞ്ഞിരുന്നില്ല.

മൈക്കോ ലേഔട്ട് പൊലീസ് ബലാൽസംഗത്തിനും കൊലപാതകത്തിനും കേസെടുത്തു. സ്ത്രീ മരിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി ജീവനൊടുക്കിയതാകാമെന്ന് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339576/husband-returns-home-from-dubai-to-find-wife-and-maid-dead-in-same-room)