---
title: "മയിലിനെ കാണാൻ പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണു ; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം"
english_title: "Five-year-old boy dies after accidentally falling into well while visiting peacock."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339503/five-year-old-boy-dies-after-accidentally-falling-into-well-while-visiting-peacock"
published_at: "2026-02-01T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f28773e8df_1000482461.png"
keywords: []
---

# മയിലിനെ കാണാൻ പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണു ; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: മയിലിനെ കാണാൻ പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു.

## Article Content

മലപ്പുറം: മയിലിനെ കാണാൻ പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു.

സഹോദരനെ അയൽവാസിയായ യുവതി സിപിആർ നൽകി രക്ഷിച്ചു. എടവണ്ണപ്പാറ പാഞ്ചീരി നരുവായിൽ സിദ്ധീഖിന്റെ മകൻ അഹമ്മദ് നവാജ് ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലരയോടെ ചീക്കോട് തലക്കോട്ടയിലായിരുന്നു അപകടം. വീടിന് സമീപം മയിലിനെ കണ്ടപ്പോൾ അത് ചെന്നിടത്തേക്ക് ഓടിയ കുട്ടികൾ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു നവാജും പത്തു വയസ്സുകാരനായ സഹോദരൻ അഹമ്മദ് മിൻഹാജും. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരൻ ഉടൻ തന്നെ ഓടിച്ചെന്ന് അയൽവാസികളെ വിവരമറിയിച്ചു. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന ഒരാൾ ഉടൻ കിണറ്റിലിറങ്ങി രണ്ട് കുട്ടികളെയും പുറത്തെടുത്തു.

പത്തു വയസ്സുകാരനായ മിൻഹാജിന് അയൽവാസിയായ നസിയ എന്ന യുവതി ഉടൻ തന്നെ അഞ്ചു മിനിറ്റോളം സിപിആർ നൽകി. യുവതിയുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് മിൻഹാജ് പ്രതികരിക്കുകയും രക്ഷപ്പെടുകയും ചെയ്‌തു. എന്നാൽ അഞ്ചു വയസ്സുകാരനായ നവാജ് അപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339503/five-year-old-boy-dies-after-accidentally-falling-into-well-while-visiting-peacock)