---
title: "വാടക ഷെഡിൽ നാല് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Four youths found dead in rented shed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339459/four-youths-found-dead-in-rented-shed"
published_at: "2026-02-01T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697edb7a61ef5_1000406193.png"
keywords: []
---

# വാടക ഷെഡിൽ നാല് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ബംഗളൂരു: ബെംഗളൂരു നഗരാതിർത്തിയിലെ വാടക ഷെഡിൽ അസം സ്വദേശികളായ നാല് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

ബംഗളൂരു: ബെംഗളൂരു നഗരാതിർത്തിയിലെ വാടക ഷെഡിൽ അസം സ്വദേശികളായ നാല് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.

ഹൊസ്കോട്ട് താലൂക്കിലെ മുത്സന്ദ്ര ഗ്രാമത്തിൽ ശനിയാഴ്‌ചയാണ് സംഭവം. ജോലി ആവശ്യത്തിനായി അസമിൽ നിന്നും എത്തിയവരാണ് മരിച്ച നാലുപേരും.

ജയന്ത് സിന്റെ (25), നിരേന്ദ്രനാഥ് തായിദ് (24), ഡോക്ടർ തായിദ് (25), ധനഞ്ജയ് തായിദ് (20) എന്നിവരാണ് മരിച്ചത്. സമീപത്തുള്ള കൊക്കകോള ഗോഡൗണിലെ ജീവനക്കാരായിരുന്നു ഇവർ. ഗ്രാമവാസിയായ ചോട്ടാസാബ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

ബെംഗളൂരു റൂറൽ എസ്‌പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണത്തിന് നേതൃത്വം നൽകി. മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് അറിയിച്ചു. സുലിബെലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339459/four-youths-found-dead-in-rented-shed)