---
title: "മാലിന്യ ഷെഡിന് തീപിടിച്ചു ; ഒഴിവായത് വൻ ദുരന്തം"
english_title: "Fire breaks out at garbage shed; major disaster averted."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339458/fire-breaks-out-at-garbage-shed-major-disaster-averted"
published_at: "2026-02-01T10:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697eda9cc91ea_1000482222.png"
keywords: []
---

# മാലിന്യ ഷെഡിന് തീപിടിച്ചു ; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** കൊച്ചി : സൗത്ത് മേൽപ്പാലത്തിന് താഴെ റെയിൽവേയുടെ മാലിന്യ ഷെഡിന് തീപിടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ സമയോചിത ഇടപെടലിൽ ദുരന്തം ഒഴിവായി. ശനി പകൽ രണ്ടരയോടെയാണ് റെയിൽവേ ലൈനിനും മെട്രോ തൂണുകൾക്കും നടുക്കുള്ള ഷെഡിന് തീപിടിച്ചത്.

## Article Content

കൊച്ചി : സൗത്ത് മേൽപ്പാലത്തിന് താഴെ റെയിൽവേയുടെ മാലിന്യ ഷെഡിന് തീപിടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ സമയോചിത ഇടപെടലിൽ ദുരന്തം ഒഴിവായി. ശനി പകൽ രണ്ടരയോടെയാണ് റെയിൽവേ ലൈനിനും മെട്രോ തൂണുകൾക്കും നടുക്കുള്ള ഷെഡിന് തീപിടിച്ചത്.

ഷെഡിന്റെ മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റും വശങ്ങൾ തകരഷീറ്റുകൊണ്ടുമാണ് നിർമിച്ചിരുന്നത്. തീ ആളിപ്പടർന്നതോടെ ഷീറ്റുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. റെയിൽവേ ലൈനിന് അടുത്താണ് ഷെഡ്ഡ് സ്ഥിതിചെയ്യുന്നത്. റെയിൽവേ പരിസരത്തെ പ്ലാസ്റ്റിക് കുപ്പി, അലൂമിനിയം ഫോയിൽപാത്രം, പാഴ്വസ്തു‌ക്കൾ എന്നിവ സൂക്ഷിച്ചിരുന്ന ഷെഡ്ഡ്നാണിത്. സമീപം തന്നെയാണ് റെയിൽവേയുടെതന്നെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സൂപ്പർമാർക്കറ്റും.

ഗാന്ധിനഗർ, ക്ലബ്റോഡ് യൂണിറ്റിൽനിന്നുള്ള അഗ്നിരക്ഷാസേന, തീ മറ്റിടങ്ങളിലേക്ക് പടരുന്നത് വിജയകരമായി തടഞ്ഞു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ കച്ചവടക്കാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. ഒന്നരമണിക്കൂർകൊണ്ട് തീ നിയന്ത്രണവിധേയമാക്കി. കനത്തചൂടും കാറ്റും വെല്ലുവിളിയായി. റെയിൽവേ, മെട്രോ ലൈനുകൾക്ക് സമീപത്തായിരുന്നു സംഭവമെങ്കിലും ഇരുഗതാഗതത്തെയും തീപിടിത്തം ബാധിച്ചില്ല.

ഷെഡ്ജിന് സമീപത്തെ ആരെങ്കിലും തീയിട്ടതാകാമെന്നും ഇതിൽനിന്ന് ഷെഡ്ഡിലേക്ക് പടർന്നതാകാമെന്നുമാണ് പ്രാഥമിക നിഗമനം. നഗരത്തിലെ പ്രധാനസ്ഥലത്ത് അപകടകരമായും അലക്ഷ്യമായും മാലിന്യം ശേഖരിച്ചതിനെതിരെ കച്ചവടക്കാൾ ഉൾപ്പെടെ പരാതിപ്പെട്ടിരുന്നു. എന്നാൽ, പ്രശ്ന‌ം പരിഹരിക്കാതെ കരാറുകാരെ പഴിക്കുകയാണ് റെയിൽവേ.

അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ പി ആർ ലാൽജി, അസി. സ്റ്റേഷൻ ഓഫിസർമാരായ ശ്രീകുമാർ, ശശികുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ലിജുമോൻ, ഹരിപ്രസാദ്, ശ്രീരാജ്, ഫയർ ആൻഡ് റെസ്‌ ഓഫീസർമാരായ ഹരീഷ് ലാൽ, അൻവർ, രാഹുൽ മോഹൻ, വിനീത്, ആകാശ് കിരൺ, ജസീറ മുസ്ത‌ഫ, അൽ മുബാറക്, അതുൽ കൃഷ്ണ‌, മുരളീധരൻപിള്ള, മണിയപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339458/fire-breaks-out-at-garbage-shed-major-disaster-averted)