---
title: "കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു"
english_title: "Plus Two student drowns while taking a bath."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339454/plus-two-student-drowns-while-taking-a-bath"
published_at: "2026-02-01T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ed894945a1_1000405685.png"
keywords: []
---

# കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

> **Lead Summary:** തിരുവനന്തപുരം: നെയ്യാറിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കാട്ടാക്കട തൂങ്ങാംപാറ അമൃതം വീട്ടിൽ അനിൽകുമാറിൻ്റെ മകൻ അഭിനവ് ആണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: നെയ്യാറിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കാട്ടാക്കട തൂങ്ങാംപാറ അമൃതം വീട്ടിൽ അനിൽകുമാറിൻ്റെ മകൻ അഭിനവ് ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന സഹപാഠി അഭിനന്ദിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കീഴാറൂർ ഈരാറ്റിൻപുറം ആറ്റുകടവ് ഭാഗത്തായിരുന്നു അപകടം.

കാട്ടാക്കട പി.ആർ. വില്യം സ്‌കൂളിലെ ആറ് വിദ്യാർത്ഥികളാണ് ആറ്റിൽ കുളിക്കാനെത്തിയത്. അഭിനന്ദും അഭിനവും ഒഴുക്കിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചു.

തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ അഭിനന്ദിനെ കരയ്ക്കെത്തിച്ചെങ്കിലും അഭിനവ് വെള്ളത്തിൽ താഴ്‌ന്നുപോയി. പോലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ആര്യങ്കോട് പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339454/plus-two-student-drowns-while-taking-a-bath)