---
title: "ഹെറോയിനുമായി രണ്ട് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ"
english_title: "Two youths arrested by excise with heroin."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339371/two-youths-arrested-by-excise-with-heroin"
published_at: "2026-01-31T16:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dda8f91be1_1000481590.png"
keywords: []
---

# ഹെറോയിനുമായി രണ്ട് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** കൊച്ചി : ഹെറോയിനുമായി അസം സ്വദേശികൾ എക്സൈസിൻ്റെ പിടിയിൽ. തൃക്കാക്കര ഭാരതമാത കോളേജിനുസമീപം വാടകക്കെട്ടിടത്തിൽനിന്നാണ് അസം കരീംഗഞ്ച് സ്വദേശികളായ ജഹിദുൾ ഇസ്ലാം (കമ്പൂത്തർ ഭായി-29), റംസാൻ അലി എന്നിവരെ ഡെപ്യൂട്ടി കമീഷണറുടെ സ്പെഷ്യൽ ഇൻ്റലിജൻസ് സ്ക്വാഡ് ടീം, എറണാകുളം ടൗൺ നോർത്ത് സർക്കിൾ, എറണാകുളം ഐബി ഉദ്യോഗസ്ഥർ ചേർന്ന് പിടികൂടിയത്.

## Article Content

കൊച്ചി : ഹെറോയിനുമായി അസം സ്വദേശികൾ എക്സൈസിൻ്റെ പിടിയിൽ. തൃക്കാക്കര ഭാരതമാത കോളേജിനുസമീപം വാടകക്കെട്ടിടത്തിൽനിന്നാണ് അസം കരീംഗഞ്ച് സ്വദേശികളായ ജഹിദുൾ ഇസ്ലാം (കമ്പൂത്തർ ഭായി-29), റംസാൻ അലി എന്നിവരെ ഡെപ്യൂട്ടി കമീഷണറുടെ സ്പെഷ്യൽ ഇൻ്റലിജൻസ് സ്ക്വാഡ് ടീം, എറണാകുളം ടൗൺ നോർത്ത് സർക്കിൾ, എറണാകുളം ഐബി ഉദ്യോഗസ്ഥർ ചേർന്ന് പിടികൂടിയത്.

ഇവരുടെ പക്കൽനിന്ന് 16 ഗ്രാം ഹെറോയിൻ, ഒരുഗ്രാം എംഡിഎംഎ, 30 ഗ്രാം കഞ്ചാവ്, 2,85,000 രൂപ, മൂന്ന് സ്‌മാർട്ട്ഫോണുകൾ എന്നിവ പിടിച്ചെടുത്തു. നഗരത്തിൽ വിദ്യാർഥികൾ അടക്കമുള്ള യുവാക്കൾക്ക് ലഹരിമരുന്ന് വിൽക്കുന്ന സംഘത്തിലെ പ്രധാനികളാണിവർ.

മുൻകൂർ പണം വാങ്ങിയശേഷം അസമിലെ അതിർത്തിഗ്രാമമായ കരീംഗഞ്ചിൽനിന്ന് മയക്കുമരുന്ന് കാക്കനാടുള്ള വാടകവീട്ടിൽ എത്തിച്ചശേഷം പണം നൽകിയവരുടെ താമസസ്ഥലത്ത് നേരിട്ട് എത്തിക്കും. ഉപഭോക്താക്കളുടെ ഇടയിൽ ചൈന വൈറ്റ് എന്ന വിളിപ്പേരുള്ള അതിമാരക രാസലഹരിയാണ് എക്സൈസ് പിടിച്ചെടുത്തത്. കാക്കനാട് തുതിയൂർ ഭാഗത്തുനിന്ന് അടുത്തിടെ പിടിയിലായ യുവാവിൽനിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339371/two-youths-arrested-by-excise-with-heroin)