---
title: "മുളന്തുരുത്തി ആശുപത്രിപ്പടിയിൽ പ്രവർത്തിച്ചിരുന്ന ധനകാര്യ സ്ഥാപനം പൂട്ടി ; മുതലാളി മുങ്ങിയെന്ന് പരാതി"
english_title: "Financial institution operating on Mulanthuruthy hospital grounds closed; Complaint that the owner has gone under."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339089/financial-institution-operating-on-mulanthuruthy-hospital-grounds-closed-complaint-that-the-owner-has-gone-under"
published_at: "2026-01-30T12:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c525071476_1000480276.jpg"
keywords: []
---

# മുളന്തുരുത്തി ആശുപത്രിപ്പടിയിൽ പ്രവർത്തിച്ചിരുന്ന ധനകാര്യ സ്ഥാപനം പൂട്ടി ; മുതലാളി മുങ്ങിയെന്ന് പരാതി

> **Lead Summary:** മുളന്തുരുത്തി : മുളന്തുരുത്തി ആശുപത്രിപടിയിൽ പ്രവർത്തിച്ചിരുന്ന ധനകാര്യ സ്ഥാപനം പൂട്ടി. മുതലാളി മുങ്ങി എന്ന് പരാതി.

## Article Content

മുളന്തുരുത്തി : മുളന്തുരുത്തി ആശുപത്രിപടിയിൽ പ്രവർത്തിച്ചിരുന്ന ധനകാര്യ സ്ഥാപനം പൂട്ടി. മുതലാളി മുങ്ങി എന്ന് പരാതി.

സിപിഐ മുളന്തുരുത്തി ലോക്കൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും, എൽഡിഎഫ് മുളന്തുരുത്തി തിരഞ്ഞെടുപ്പ് ചെയർമാനും ആയിരുന്ന കെ എം ജോർജിന്റെ ഉടമസ്ഥതയിലുള്ള കള്ളാച്ചി ബാങ്കേഴ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതിയെന്നും, കുടുംബസമേതം സ്ഥാപന ഉടമ മുങ്ങിയെന്നും ആണ് നിക്ഷേപകരും പണയം വച്ചവരും പറയുന്നത്.

പരാതിക്കാർ കേസെടുക്കാൻ താല്പര്യം കാണിക്കുന്നില്ലെന്നും, സ്ഥാപന ഉടമയുടെ ബന്ധുക്കൾ അടുത്ത ദിവസം ചർച്ചയ്ക്ക് എത്താമെന്ന് അറിയിച്ചതിനാൽ ഇതിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339089/financial-institution-operating-on-mulanthuruthy-hospital-grounds-closed-complaint-that-the-owner-has-gone-under)