---
title: "പട്ടാപ്പകൽ കത്തിക്കുത്ത് ; രക്തം വാർന്ന നിലയിൽ യുവാവിനെ ആശുപത്രിയിലെത്തിച്ച് പോലീസ്"
english_title: "Stabbed in broad daylight; Police take young man to hospital, bleeding."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339023/stabbed-in-broad-daylight-police-take-young-man-to-hospital-bleeding"
published_at: "2026-01-30T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c06e84579f_1000479961.png"
keywords: []
---

# പട്ടാപ്പകൽ കത്തിക്കുത്ത് ; രക്തം വാർന്ന നിലയിൽ യുവാവിനെ ആശുപത്രിയിലെത്തിച്ച് പോലീസ്

> **Lead Summary:** മലപ്പുറം : നിലമ്പൂർ ബിവറേജസിനു സമീപം യുവാവിന് കത്തിക്കേറ്റു. വഴിക്കടവ് മുണ്ട തോട്ടുങ്ങൽ വിനോദ് എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

## Article Content

മലപ്പുറം : നിലമ്പൂർ ബിവറേജസിനു സമീപം യുവാവിന് കത്തിക്കേറ്റു. വഴിക്കടവ് മുണ്ട തോട്ടുങ്ങൽ വിനോദ് എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

കുത്തേറ്റ് രക്തം വാർന്ന വിനോദിനെ നിലമ്പൂർ പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിനോദിൻറെ വലതു കൈക്കും തള്ളവിരലിനും ചെവിക്കും സാരമായ പരിക്കുകളുണ്ട്. വിനോദിനെ കുത്തിയ ആൾക്കായി അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339023/stabbed-in-broad-daylight-police-take-young-man-to-hospital-bleeding)