---
title: "കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം"
english_title: "A young biker dies after being run over by a KSRTC bus."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339012/a-young-biker-dies-after-being-run-over-by-a-ksrtc-bus"
published_at: "2026-01-29T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b8a7940a21_1000479803.png"
keywords: []
---

# കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** പട്ടണക്കാട് : കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം കുത്തിയതോട് കോടംതുരുത്തിലാണ് സംഭവം.

## Article Content

പട്ടണക്കാട് : കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം കുത്തിയതോട് കോടംതുരുത്തിലാണ് സംഭവം.

പട്ടണക്കാട് നികർത്തൽ വീട്ടിൽ ജോണിയുടെ മകൻ ലിജോ (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് പരുക്ക്. പരുക്കേറ്റ സഹോദരൻ സിജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339012/a-young-biker-dies-after-being-run-over-by-a-ksrtc-bus)