---
title: "നിയന്ത്രണം വിട്ട് ഒഴുകിയെത്തിയ മീൻപിടിത്ത വള്ളം അപകട ഭീതി പരത്തി"
english_title: "Fishing boat drifts out of control, causing panic."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338921/fishing-boat-drifts-out-of-control-causing-panic"
published_at: "2026-01-29T13:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b196ebac7c_1000479348.jpg"
keywords: []
---

# നിയന്ത്രണം വിട്ട് ഒഴുകിയെത്തിയ മീൻപിടിത്ത വള്ളം അപകട ഭീതി പരത്തി

> **Lead Summary:** ഫോർട്ട്കൊച്ചി : കൊച്ചി അഴിമുഖത്തേക്ക് നിയന്ത്രണം വിട്ട് ഒഴുകിയെത്തിയ മീൻപിടിത്ത വള്ളം അപകട ഭീതി പരത്തി.

## Article Content

ഫോർട്ട്കൊച്ചി : കൊച്ചി അഴിമുഖത്തേക്ക് നിയന്ത്രണം വിട്ട് ഒഴുകിയെത്തിയ മീൻപിടിത്ത വള്ളം അപകട ഭീതി പരത്തി.

പ്രൊപ്പല്ലറിൽ വല കുടുങ്ങിയതിനെ തുടർന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട വള്ളം, വേലിയേറ്റത്തിൽ കപ്പൽചാലിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഈ സമയത്ത് ഒരു കണ്ടെയ്‌നർ കപ്പൽ തുറമുഖത്തേക്ക് പ്രവേശിക്കുന്നുണ്ടായിരുന്നു. ഇതാണ് അപകട ഭീതിക്ക് കാരണമായത്. കപ്പൽ മത്സ്യബന്ധന വള്ളത്തിൽ തട്ടി അപകടമുണ്ടാകുമോയെന്ന ആശങ്കയായിരുന്നു തീരത്ത്.

വിവരമറിഞ്ഞ് ഫിഷറീസ് പട്രോൾ ബോട്ട് സ്ഥലത്തെത്തുകയും വള്ളക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്‌തു. ഫിഷറീസ് വകുപ്പിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് അപകടം ഒഴിവാകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338921/fishing-boat-drifts-out-of-control-causing-panic)