---
title: "പുഷ്പകുമാരി അശോകൻ  മികച്ച അങ്കണവാടി ഹെൽപ്പർ  "
english_title: "Pushpakumari Ashokan is the best Anganwadi helper."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338868/pushpakumari-ashokan-is-the-best-anganwadi-helper"
published_at: "2026-01-29T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697af99a52e48_hiui.jpg"
keywords: []
---

# പുഷ്പകുമാരി അശോകൻ  മികച്ച അങ്കണവാടി ഹെൽപ്പർ  

> **Lead Summary:** കൂത്താട്ടുകുളം : സംസ്ഥാനത്തെ മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള അവാർഡ് തിരുമാറാടി പഞ്ചായത്ത് വെട്ടിക്കാട്ടുപാറ 116–ാംനമ്പർ അങ്കണവാടിയിലെ പുഷ്പകുമാരി അശോകന്. 17 വർഷമായി അങ്കണവാടി പ്രവർത്തകയാണ്. വർക്കർ രഞ്ജിനി സി രാജനൊപ്പം ചേർന്ന് വിവിധ മേഖലകളിൽ നടത്തിയ മികച്ച പ്രവർത്തനമാണ് അവാർഡിനർഹമാക്കിയത്.

## Article Content

കൂത്താട്ടുകുളം : സംസ്ഥാനത്തെ മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള അവാർഡ് തിരുമാറാടി പഞ്ചായത്ത് വെട്ടിക്കാട്ടുപാറ 116–ാംനമ്പർ അങ്കണവാടിയിലെ പുഷ്പകുമാരി അശോകന്. 17 വർഷമായി അങ്കണവാടി പ്രവർത്തകയാണ്. വർക്കർ രഞ്ജിനി സി രാജനൊപ്പം ചേർന്ന് വിവിധ മേഖലകളിൽ നടത്തിയ മികച്ച പ്രവർത്തനമാണ് അവാർഡിനർഹമാക്കിയത്.

കൂത്താട്ടുകുളം നെടുമാഞ്ചേരി പരേതനായ എൻ എം അശോകന്റെ ഭാര്യയാണ് പുഷ്പകുമാരി (58). മക്കൾ: അരുൺ അശോകൻ (സിപിഐ എം ഏരിയ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി), ആതിര അശോകൻ (യുകെ).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338868/pushpakumari-ashokan-is-the-best-anganwadi-helper)